BENGALURU UPDATES

വിദ്യാർഥികളുടെ ഇൻ്റേൺഷിപ്പിൽ തട്ടിപ്പ്; കർശന നടപടിയുമായി വി.ടി.യു.

ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സാങ്കേതിക സര്‍വ്വകലാശാലയായ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (വി.റ്റി.യു.) വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് തട്ടിപ്പില്‍ കര്‍ശനനടപടിയുമായി സര്‍വ്വകലാശാലാ അധികൃതര്‍. ഇന്റേണ്‍ഷിപ്പ് നിരീക്ഷിക്കാനായി സര്‍വ്വകലാശാല പുറത്തിറക്കിയ പുതിയ ട്രാക്കിംഗ് ആപ്പ് വിദ്യാര്‍ഥികളുടെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

വിദ്യാര്‍ഥികള്‍ നല്‍കുന്ന ലൊക്കേഷന്‍ ആപ്പ് വഴി പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. ഒരു വിദ്യാര്‍ഥി ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതായി രേഖപ്പെടുത്തിയ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അത് ഒരു ജിമ്മും, മറ്റൊന്ന് ബാറുമാണെന്ന് കണ്ടെത്തി. ഡെന്‍മാര്‍ക്കിലെ ഒരു ടെക്‌നോളജി കമ്പനിയുടെ പേരില്‍ ബെംഗളൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത വിദ്യാര്‍ഥി വരെയുണ്ട്. മറ്റൊരാള്‍ നല്‍കിയ ലൊക്കേഷന്‍ വിജനമായ ഒരു പറമ്പായിരുന്നു.

എഞ്ചിനീയറിംഗ് കോഴ്‌സിന്റെ ഏഴ്, എട്ട് സെമസ്റ്ററുകളില്‍ ആറുമാസത്തെ ഇന്റേണ്‍ഷിപ്പ് നിര്‍ബന്ധമാണ്. ഇതിന് ഒന്‍പത് ക്രെഡിറ്റുകളാണ് സര്‍വ്വകലാശാല നല്‍കുന്നത്. ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കൂ എന്നതിനാലാണ് പലരും വ്യാജരേഖകള്‍ ചമയ്ക്കുന്നത്.

ഇന്റേണ്‍ഷിപ്പിന് കമ്പനികള്‍ കുറവാണെന്നും, ലഭ്യമായ ചില കമ്പനികള്‍ 40,000 രൂപ വരെ കൈക്കൂലിയായി ആവശ്യപ്പെടുന്ന സാഹചര്യത്തിലുമാണ് കുട്ടികള്‍ ഈ കടുംകൈക്ക് മുതിര്‍ന്നത്. ഏകദേശം 82,000 വിദ്യാര്‍ഥികള്‍ ഇന്റേണ്‍ഷിപ്പിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ വിവരങ്ങള്‍ നല്‍കിയ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. നിലവില്‍ വിദ്യാര്‍ഥികള്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. ക്രമക്കേടുകള്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികള്‍ കഴിവും സാമര്‍ത്ഥ്യവും പഠനത്തിലാണ് കാണിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി.
SUMMARY: Fraud in student internships; VTU takes strict action

 

NEWS DESK

Recent Posts

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

14 minutes ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

39 minutes ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

2 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

3 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

4 hours ago