Categories: KERALATOP NEWS

സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ഇന്നു മുതൽ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളായ എൻ.പി.ഐ കാർഡുടമകൾക്ക് നാളെ മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്ന 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം.

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുഅണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്‌പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.
<br>
TAGS : ONAM KIT | KERALA
SUMMARY :

Savre Digital

Recent Posts

സ്വര്‍ണവിലയിൽ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…

33 minutes ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്‌ടു…

2 hours ago

നിയന്ത്രണംവിട്ട ലോറി കാറിലും ബൈക്കിലും ബസ്സിലുമിടിച്ച് നാലുപേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…

2 hours ago

ഇന്നും ചൂട് കൂടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…

3 hours ago

വിരുദുനഗർ പടക്കശാല സ്‌ഫോടനം; മരണസംഖ്യ 24 ആയി, നാലു പേരെ തിരിച്ചറിഞ്ഞിട്ടില്ല

ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…

3 hours ago

തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറും

തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…

4 hours ago