തൃശൂര്‍: ഉത്രാടനാളിൽ ചാലക്കുടി മണ്ഡലത്തിലെ 1500 ഓളം പേർക്ക് സൗജന്യമായി ട്വന്റി 20 പ്രവർത്തകർ ഓണസദ്യ നൽകും. ചാലക്കുടിയിൽ ഉൾപ്പെടുന്ന ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള പ്രധാന സ്ഥാപനങ്ങളാണ് ഓണസദ്യ നൽകാൻ തിരഞ്ഞെടുത്തത്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ, ശരീരിക വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്ന സ്ഥാപനങ്ങൾ, പാലിയേറ്റിവ് കെയർ സെന്റർ എന്നിവിടങ്ങളിൽ ട്വന്റി 20 പ്രവർത്തകർ ഓണസദ്യ എത്തിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് അഡ്വ. സണ്ണി ഡേവിസ്, ഭാരവാഹികളായ, കെ.ഡി. ജോഷി, പി.ഡി. വർഗീസ്, വി.പി. ഷിബു, ജോൺ അവറാസ്, സിജുമോൻ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
<BR>
TAGS : ONAM-2024 | THRISSUR
SUMMARY : Free Onam Sadya for 1500 people on Uthradanal
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…