കൊളംബോ: പ്രസിഡന്റ് അരുണ കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ പുതിയ സര്‍ക്കാര്‍ രാജ്യത്തിന്റെ വീസ ചട്ടങ്ങളിലും മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ടൂറിസ്റ്റ് വീസകള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം പുനരാരംഭിക്കുന്നതാണ് പുതിയ മാറ്റം. കൂടാതെ ഇതിനുള്ള 25 ഡോളര്‍ അപേക്ഷാഫീസ് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്ക് വിദേശ ടൂറിസ്റ്റുകളെ ആകര്ഷിക്കാരും ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വീസ നല്‍കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ തയ്യാറാക്കിയ വിവാദ പുറംകരാര്‍ റദ്ദാക്കാനുള്ള ദിസനായകെ സര്‍ക്കാരിന്റെ തീരുമാനം ജനപ്രീതി വര്‍ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇന്ത്യയുള്‍പ്പടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഫ്രീ വിസ സംവിധാനം നിലവില്‍ വരിക. ആറു മാസത്തേക്കാണ് പുതിയ ഇളവുകള്‍. വിദേശികള്‍ക്ക് ശ്രീലങ്കയുടെ പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും കടല്‍ തീരങ്ങളും നേരില്‍ കണ്ട് ആസ്വദിക്കുന്നതിന് സര്‍ക്കാരിന്റെ പുതിയ നടപടികള്‍ സഹായിക്കുമെന്നാണ് ശ്രീലങ്ക ടൂറിസം വകുപ്പ് അഡ്വൈസര്‍ ഹരിന്‍ ഫെര്‍ണാണ്ടോ പറയുന്നത്. രാജ്യത്തെ ടൂറിസം വ്യവസായ മേഖല സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള ടൂറിസം സേവനദാതാക്കളും ശ്രീലങ്കന്‍ ടൂറുകള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വീസ അനുവദിക്കുന്നതിനായി തയ്യാറാക്കിയ പുറംകരാര്‍ ഏറെ വിവാദമായിരുന്നു. വി.എസ്.എഫ് ഗ്ലോബലിന് നല്കിയ കരാര്‍ സുതാര്യമല്ലെന്നായിരുന്നു ഇതിനെതിരെയുള്ള പ്രധാന ആരോപണം. കരാറിനെ തുടര്‍ന്ന് വീസ അപേക്ഷകള്‍ ഓണ്‍ലൈനില്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും, അപേക്ഷകരില്‍ നിന്ന്ഫീസായി 25 ഡോളര്‍ വീതം ഈടാക്കാനും തുടങ്ങിയിരുന്നു. വിഷയത്തില്‍ ഇടപെട്ട് ശ്രീലങ്ക സുപ്രിംകോടതി പഴയ സംവിധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഇല്ലാതെ ടൂറിസ്റ്റ് വിസകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഏറെ സഹായകരമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരൂമാനം.
സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളെ രാജ്യത്തെ ടൂറിസം വ്യവസായ മേഖല സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലുള്ള ടൂറിസം സേവനദാതാക്കളും പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ ടൂറുകള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതകളും വര്‍ധിച്ചു.
<BR>
TAGS : SRILANKA | TOURISM
SUMMARY : Free visa for 35 countries including India; Sri Lanka’s new government with changes
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…