LATEST NEWS

ഹംപിയില്‍ കുന്ന് കയറുന്നതിനിടെ താഴെയ്ക്ക് വീണ് ഫ്രഞ്ച് പൗരന്‍; കണ്ടെത്തിയത് രണ്ട് ദിവസങ്ങൾക്ക് ശേഷം

ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു. വിനോദസഞ്ചാരിയായ 52 കാരന്‍ ബ്രൂണോ റോജറാണ് താഴെ വീണത്. 48 മണിക്കൂര്‍ കഴിഞ്ഞാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

കദിരാംപുര ഗ്രാമത്തിലെ ഹോം സ്റ്റേയിൽ താമസിച്ചിരുന്ന ഇയാള്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ അഷ്ടഭുജ സ്നാനകുളത്തിനടുത്തുള്ള വിജനമായ പ്രദേശത്തേക്ക് പോയപ്പോഴാണ് സംഭവമുണ്ടായത്. മല കയറുന്നതിനിടെ കാൽ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ പരുക്കേറ്റ് നടക്കാൻ പോലും കഴിയാതിരുന്ന ബ്രൂണോ കുന്നിന് താഴെ വിജനമായ പ്രദേശത്ത് വേദന സഹിച്ചുകൊണ്ട് രണ്ട് ദിവസം കഴിച്ചുകൂട്ടി. പിന്നീട് അടുത്തുള്ള ഒരു വാഴത്തോട്ടത്തിലേക്ക് ഇഴഞ്ഞു നീങ്ങി എത്തുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന കര്‍ഷകര്‍ ഇയാളുടെ അവസ്ഥ കണ്ടതും ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. വീഴ്ചയില്‍ ഇടതു കാലിനും മുഖത്തിന്‍റെ ഇടതുഭാഗത്തിനും സാരമായി പരുക്കേറ്റിരുന്നു. ബ്രൂണോയെ പോലീസും സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിന്നീട് ചികിത്സക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കൈയ്യിലുണ്ടായിരുന്ന വെറും ഒന്നര ലിറ്റർ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ബ്രൂണോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും  സുഖം
പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹംപി സന്ദർശിക്കുമ്പോൾ വിജനമായതോ നിയന്ത്രിതമായതോ ആയ പ്രദേശങ്ങളിൽ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് പോലീസും ജില്ലാ ഭരണകൂടവും ഉൾപ്പെടെയുള്ള അധികാരികൾ വിനോദസഞ്ചാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്.

വിജയനഗര ജില്ലയിലെ തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഹംപി, വിരൂപാക്ഷ ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങളാല്‍ പേരുകേട്ട  രാജ്യത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
SUMMARY: French citizen falls while climbing a hill in Hampi; found two days later

NEWS DESK

Recent Posts

കർണാടകയുടെ കാര്യങ്ങളിൽ കെ.സി. വേണുഗോപാൽ ഇടപെടെണ്ട, ഇത് രാഹുലിന്റെ കോളനിയല്ല; രൂക്ഷവിമർശനവുമായി ബിജെപി

ബെംഗളൂരു: യെലഹങ്ക കൊഗിലു വില്ലേജിലെ ഫക്കീർ കോളനിയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ച സംഭവത്തിൽ പ്രതികരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെ…

54 minutes ago

പ​ക്ഷി​പ്പ​നി; 30 മു​ത​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടും

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി…

2 hours ago

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ വിവിധ കോർപ്പറേഷനുകളും പോലീസും. കോർപ്പറേഷന്റെ അധികാരപരിധിയിലുള്ള എല്ലാ…

4 hours ago

വി​പ്പ് ലം​ഘി​ച്ചു; മൂ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളെ ബി​ജെ​പി പു​റ​ത്താ​ക്കി

കോട്ടയം: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്ത സംഭവത്തില്‍ കുമരകം ബിജെപിയില്‍ നടപടി. വിപ്പ്…

4 hours ago

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; അന്വേഷണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. വീട്ടിലെത്തിയ…

4 hours ago

കോണ്‍ഗ്രസ്സ് ഒറ്റച്ചാട്ടത്തിന് ബി ജെ പിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി: മറ്റത്തൂർ കൂറുമാറ്റത്തിൽ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…

7 hours ago