കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക. ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നുമാണ് സർവീസ് പുറപ്പെടുക. ബസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തമിഴ്‌നാട്ടിലെ മധുരൈ, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗറിലെ ബിഎംടിസി ബസ് സ്റ്റേഷനിൽനിന്നും പ്രത്യേക സർവീസുകൾ പുറപ്പെടും.
കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്നും ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, രായ്ച്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ബസുകൾ പുറപ്പെടും. മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്നും മൈസൂരു, ഹുൻസൂരു, പെരിയപട്ടണ, വീരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ട്.
SUMMARY: Ganesh festival: Karnataka RTC arranges 1500 special services including to Kerala