Categories: KERALATOP NEWS

‘ആവേശം’ സിനിമ മോഡലില്‍ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; തൃശൂരിൽ പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേർ കസ്റ്റഡിയിൽ

തൃശൂര്‍: തൃശൂർ റൗണ്ടിൽ തെക്കേഗോപുരനടയ്ക്ക് മുൻപിലായി ‘ആവേശം’ സിനിമ മോഡലില്‍ സംഘടിപ്പിച്ച ഗുണ്ടയുടെ ജന്മദിനാഘോഷം ഈസ്റ്റ് പോലീസിന്റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.

മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ പുത്തൂർ സ്വദേശി ‘തീക്കാറ്റ്’ സാജന്‍ എന്ന ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു.

സംഭവമറിഞ്ഞ ഈസ്റ്റ് പോലീസ് നാലു വാഹനങ്ങളിലായി എത്തി സംഘത്തെ വളഞ്ഞു. ഇവർ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പോലീസ് എല്ലാവരെയും പിടികൂടുകയായിരുന്നു. സാജന്‍ സിനിമാ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു.

അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. തുറന്ന വാട്സ്ആപ്പിൽ ‘എസ്.ജെ’ എന്ന പേരിൽ ഗ്രൂപ്പും ഉണ്ടാക്കി. ഇതിൽ ആസൂത്രണം ചെയ്ത പ്രകാരമാണ് യുവാക്കൾ തെക്കേഗോപുരനടയിൽ ഒത്തുകൂടിയത് എന്നാണ് വിവരം.
<BR>
TAGS : AAVESHAM | KERALA | THRISSUR
SUMMARY : Gang leader’s birthday celebration in ‘Avesham’ movie model; 32 people including minors are in custody in Thrissur

Savre Digital

Recent Posts

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; ഇത്തവണ 1090 പേര്‍ക്കാണ് മെഡല്‍

തിരുവനന്തപുരം: ധീരതയ്ക്കും വിശ്ഷ്ട സേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 1090 പേര്‍ക്കാണ് ഇത്തവണ മെഡല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 233…

18 minutes ago

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും; കനത്ത നാശനഷ്ടം

ഷിംല: ഹിമാചല്‍ പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ഒരാള്‍ മരിച്ചു. നാലുപേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഒരാള്‍ക്ക് ഗുരുതരമായി…

53 minutes ago

അര്‍ജുൻ തെൻഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…

2 hours ago

ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു

കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…

2 hours ago

സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…

3 hours ago

നിമിഷ പ്രിയയുടെ മോചനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച്‌ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…

3 hours ago