ബെംഗളൂരു: മംഗളൂരുവിലെ മാംഗ്ലൂര്‍ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ (എംആർപിഎൽ) വിഷവാതക ചോർച്ച. ശനിയാഴ്ച രാവിലെ 8 മണിയോടെ ഓയിൽ മൂവ്മെന്റ് ഏരിയയിൽ (OMS) ഒരു ടാങ്കിന്റെ (FB7029 A) തകരാർ പരിശോധിക്കുന്നതിനിടെ ഹൈഡ്രജൻ സൾഫൈഡ് (H2S) വാതകം ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ദീപ് ചന്ദ്ര (33), കോഴിക്കോട് കക്കോടി സ്വദേശി ബിജ്‌ലി പ്രസാദ്(33) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗദഗ് സ്വദേശി വിനായക് മായഗേരി ആശുപത്രിയിൽ ചികിത്സയിലാണ്.
എംആർപിഎല്ലിലെ ഫയർ ആൻഡ് സേഫ്റ്റി ടീം ചോർച്ച പരിഹരിച്ചിട്ടുണ്ട്. സംഭവത്തില്‍ എംആർപിഎൽ ഉന്നതതല അന്വേഷണത്തിന് സമിതി രൂപീകരിച്ചു. മംഗളൂരു സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ സന്തോഷ് കുമാർ, മംഗളൂരു തഹസിൽദാർ പ്രശാന്ത് പാട്ടീൽ എന്നിവർ എംആർപിഎല്ലിനോട് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ നിർദേശിച്ചു. ജനുവരിയിൽ കർണാടകയിലെ കൊപ്പൽ ജില്ലയിലെ വ്യവസായ യൂണിറ്റിൽ സമാനമായ വിഷവാതക ചോർച്ചയിൽ ഒരു തൊഴിലാളി മരിച്ചിരുന്നു.
SUMMARY: Gas leak at Mangaluru MRPL; Two dead, including a Malayali
കൊച്ചി: കളമശ്ശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടം. അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനില്‍…
ബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്‌താൻ ഷിനവത്രയെ പുറത്താക്കി. കംബോഡിയൻ മുൻ ഭരണാധികാരിയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ പരാമർശങ്ങളുടെ പേരിലാണ് പെയ്‌തോങ്‌താനെ പുറത്താക്കിയത്.…
ബോധ്ഗയ: ബിഹാറിലെ വോട്ടർ പട്ടികയില്‍ വൻ ക്രമക്കേടെന്ന് രാഹുല്‍ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകള്‍…
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവരുടെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ഐപിഒ (പ്രാരംഭ പബ്ലിക്…
സന: യെമൻ തലസ്ഥാനമായ സനലെ ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാപിഴവില്‍ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകളാണ് ഡോക്ടർക്കെതിരെ…