ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലുണ്ടായ= വാതക ചോർച്ചയെ തുടർന്ന് 16 വിദ്യാർഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.എല്ലാ വിദ്യാർഥികളെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചോർച്ചയെ തുടർന്ന് സ്കൂൾ പരിസരത്ത് വാതകത്തിന്റെ രൂക്ഷഗന്ധം പടർന്നിരുന്നു. തുടർന്ന് പരിഭ്രാന്തരായ കുട്ടികൾ ക്ലാസ് മുറിയിൽ നിന്നും പുറത്തേക്ക് ഓടി. അപകടം മനസിലായ അധ്യാപകർ ഉടൻ തന്നെ എല്ലാ വിദ്യാർഥികളെയും ഒഴിപ്പിക്കുകയും രക്ഷിതാക്കളെയും അധികൃതരെയും വിവരമറിയിക്കുകയും ചെയ്തു.
ജില്ലാ മജിസ്ട്രേറ്റ്, പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ എന്നിവർ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം സ്ഥലത്തെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെയും സന്ദർശിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചോർച്ചയുടെ കാരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അനുനായ് ഝാ പറഞ്ഞു. കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാനും സമഗ്രമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
SUMMARY: Gas leak at school; 16 students unconscious
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…