ബെംഗളൂരു: എപിഎംസി മാർക്കറ്റിന് സമീപമുണ്ടായ വാതക ചോർച്ച കാരണം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗയിലെ ഹൊസദുർഗ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം. മാർക്കറ്റിന് സമീപത്തെ വാട്ടർ ടാങ്കിൽ ജലശുദ്ധീകരണത്തിനായി കൊണ്ടുവന്ന ക്ലോറിൻ വാതകം ചോർന്നതാണ് അപകട കാരണം. 45 പേർക്ക് ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.
ഇവരെ ഹൊസദുർഗ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൊസദുർഗ എം.എൽ.എ ബി.ജി.ഗോവിന്ദപ്പയും ഡെപ്യൂട്ടി കമ്മീഷണർ വെങ്കിടേഷും ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും രോഗബാധിതരുടെ ചികിത്സ സൗജന്യമായിരിക്കുമെന്നും എം.എൽ.എ ബി.ജി.ഗോവിന്ദപ്പ അറിയിച്ചു.
TAGS: KARNATAKA | FALLEN ILL
SUMMARY: 45 taken ill after chlorine gas leak
ന്യൂഡല്ഹി: ജസ്റ്റിസ് സൗമെന് സെന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രസര്ക്കാര് ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില് ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില് കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…