ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ ‘സർഗ്ഗസംഗമം ‘ നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സംഗമത്തിൽ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല എന്നിവർ അതിഥികളാവും.125 എഴുത്തുകാരുടെ രചനകളടങ്ങിയ സുരഭിലം’ സാഹിത്യ സമാഹാരം ചടങ്ങിൽ പ്രകാശനംചെയ്യും. കെ.ആർ. കിഷോർ പുസ്തകത്തെ പരിചയപ്പെടുത്തും. എഴുത്തുകാരിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട് പുസ്തകം ഏറ്റുവാങ്ങും.പുസ്തകമേള, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവയുമുണ്ടാകും.
മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ചലച്ചിത്രപ്രവര്‍ത്തകനും നടനുമായ പ്രകാശ് ബാരെ, ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരളസമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി. ദിവാകരൻ, ബാംഗ്ലൂർ കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, കൈരളീനിലയം സെക്രട്ടറി പി.കെ.സുധീഷ്, എന്നിവരും ഇസിഎ ഭാരവാഹികളായ വേണു രവീന്ദ്രൻ, ജയരാജ് മേനോൻ, ഇസിഎ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി ബെംഗളൂരുവിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖവ്യക്തിത്വങ്ങളും സംഗമത്തിന്റെ ഭാഗമാകും.
ദൂരവാണിനഗർ കേരളസമാജം ജുബിലി സ്കൂളിൽ കഴിഞ്ഞ വര്‍ഷം നടന്ന സർഗ്ഗസംഗമത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണത്തെ പരിപാടി. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണുമംഗലം കുമാർ ചെയർമാനും എസ്.കെ. നായർ ജനറൽ കൺവീനറും, സുഷമാ ശങ്കർ കോഡിനേറ്ററുമായ 21 അംഗ സംഘാടകസമിതിയാണ് നേതൃത്വം നൽകുന്നത്.
SUMMARY: A gathering of writers and cultural activists; Creative Gathering on the 16th
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…
ബെംഗളൂരു: ബെന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരിക്ക് പരുക്ക്. ചെന്നൈയിൽ നിന്നെത്തിയ വഹീദ ബാനു എന്ന സ്ത്രീക്കാണ് പരുക്കേറ്റത്.…
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കുകൾ തമ്മലിടിച്ചുണ്ടായ അപകടത്തിൽ എട്ട്പേർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജ് പ്രദേശത്താണ് അപകടമുണ്ടായത്. രണ്ട്…