Categories: KARNATAKATOP NEWS

യാത്രക്കാർക്ക് ആശ്വാസം; ട്രെയിനുകളിൽ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു

മംഗളൂരു: യാത്രക്കാർക്ക് ആശ്വാസമായി 14 ജോഡി ട്രെയിനുകളിൽ ജനറല്‍ കോച്ചുകളുടെ എണ്ണം കൂട്ടുന്നു. മാർച്ച്‌ മാസംതൊട്ട് ഇത് പ്രാബല്യത്തില്‍വരും.

കേരളത്തിലടക്കം സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഒന്ന് മുതൽ രണ്ട് കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിക്കുന്നത്. കോവിഡിന് ശേഷം കുറച്ചതടക്കം ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നവയിലുണ്ട്.

ട്രെയിനുകളുടെ മുന്നിലും പിന്നിലുമായി രണ്ടുവീതം (ആകെ നാല്) ജനറല്‍ കോച്ചുകള്‍ വരും. പുതുച്ചേരി-മംഗളൂരു എക്സ്പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് എന്നിവയില്‍ നാല് ജനറല്‍കോച്ചുകള്‍ ഉണ്ടാവും. ദീർഘദൂര ട്രെയിനുകളിലെ ജനറല്‍കോച്ചുകള്‍ വർധിപ്പിച്ച്‌ നാലാക്കുന്ന ആശയം (പോളിസി) റെയില്‍വേ കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2024 സെപ്റ്റംബറില്‍ ദക്ഷിണറെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറല്‍ കോച്ചുകള്‍ വർധിപ്പിച്ചിരുന്നു. എല്‍എച്ച്‌ബി (ലിങ്ക് ഹോഫ്മാൻ ബുഷ് ) ട്രെയിനുകളില്‍ 1മുതൽ 2 വീതം കോച്ചുകളാണ് കൂടുതല്‍ ഘടിപ്പിച്ചത്. കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള, മംഗളുരു-ചെന്നൈ സൂപ്പർഫാസ്റ്റ് അടക്കം 16 ട്രെയിനുകളിൽ (എട്ട് ജോഡി) കോച്ചുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു.

<Br>
TAGS : RAILWAY, TRAIN COACHES
SUMMARY: General coaches are added to the trains

Savre Digital

Recent Posts

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

28 minutes ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

1 hour ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

3 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

4 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

5 hours ago