Categories: KERALATOP NEWS

വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്‌ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം

പാലക്കാട്: കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. കെഎസ്‌ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി.

പഞ്ചായത്തിന്റെ കാട്ടുപന്നി വേട്ടയില്‍ കെഎസ്‌ഇബി രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ സമീപകാലത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്ഫോമറാണ് വെടികൊണ്ട് കേടായത്. കെഎസ്‌ഇബി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിനു സംഭവിച്ച നഷ്ടം പഞ്ചായത്ത് നല്‍കണമെന്നാണ് കെഎസ്‌ഇബി ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.

TAGS : LATEST NEWS
SUMMARY : Shot at a wild boar, killed a transformer; KSEB suffers a loss of Rs. 2.5 lakh

Savre Digital

Recent Posts

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പോലീസിന്റെ പിടിയില്‍

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ…

16 minutes ago

വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌…

48 minutes ago

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ കുടുംബസംഗമം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…

2 hours ago

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…

3 hours ago

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…

3 hours ago