ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ ഡബിൾ ഡെക്കർ മേൽപ്പാലത്തിനുള്ള ജിയോ ടെക്നിക്കൽ സർവേ പൂർത്തിയായി. നമ്മ മെട്രോയുടെ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ട വിപുലീകരണത്തിൽ ഒന്നിലധികം ഡബിൾ ഡെക്കർ ഫ്ലൈ ഓവറുകൾ നിർമ്മിക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.
നഗരത്തിലെ യാത്ര കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് മൂന്ന് ഇടനാഴികളിൽ ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ നിർമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാണ് നമ്മ മെട്രോയുടെ മൂന്നാം ഘട്ട നിർമാണ പ്രവൃത്തികൾ നടക്കുക. ഇതിൻ്റെ ഭാഗമായി ടെൻഡർ നടപടികൾ ആരംഭിച്ചു. മൂന്ന് ഘട്ടങ്ങളായി ടെൻഡർ നടപടികൾ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ തീരുമാനം. രൂപകൽപ്പനയും നിർമാണ പ്രക്രിയയും സുഗമമാക്കുന്നതിനായിട്ടാണ് ബിഎംആർസിഎൽ ടെൻഡർ പ്രക്രിയയെ മൂന്ന് ഘട്ടങ്ങളായി തിരിച്ചത്.
റാഗിഗുഡ്ഡയ്ക്കും സിൽക്ക് ബോർഡിനും ഇടയിലുള്ള ഡബിൾ ഡെക്കർ മേൽപ്പാലത്തിൻ്റെ നിർമാണത്തിന് ശേഷമാകും ഡബിൾ ഡെക്കർ ഫ്ലൈ ഓവർ നിർമാണത്തിലേക്ക് കടക്കുക. ഹൊസഹള്ളി മുതൽ കടബാഗെരെ വരെ നീളുന്ന പ്രധാന റൂട്ടിനൊപ്പം ജെപി നഗർ മുതൽ കെമ്പപുര വരെയുള്ള ലൈനും പദ്ധതിയുടെ ഭാഗമാണ്. ഡബിൾ ഡെക്കർ എലിവേറ്റഡ് പാതകൾ നിർമിക്കുന്നതിനൊപ്പം എലവേറ്റഡ് മെട്രോ സ്റ്റേഷനുകൾ, റാമ്പുകൾ, റോഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുമുണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Geo technical survey done for metro double decker flyover
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…