ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യുഎഇ), മുംഷാദ് മന്നംബേത്ത് (സിങ്കപ്പുർ), സാവിയോ ജെയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിങ്കപ്പുർ) എന്നിവരാണ് ഇത്തവണത്തെ പുരസ്കാരത്തിന് അര്‍ഹരായത്. മികച്ച മലയാളിസംഘടനയ്ക്കുള്ള പുരസ്കാരത്തിന് റഷ്യയിലെ ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ (അമ്മ) തിരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ അഞ്ചിന് രാത്രി ഏഴിന് സിങ്കപ്പുരിലെ ഓർക്കിഡ് കൺട്രി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഏഷ്യൻ പ്ലസ് ബിസിനസ് ഡയലോഗ് പരിപാടി വൈകുന്നേരം 4.30 മുതൽ നടക്കും. വിദേശസംരംഭകരും വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുമടക്കം 24 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിതവിജയം നേടുകയും മലയാളികളുടെ യശസ്സുയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കാൻ ലക്ഷ്യമിട്ട് 2002-ലാണ് ബെംഗളൂരു ആസ്ഥാനമായി ഗർഷോം ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഇതുവരെ 100 പ്രവാസിമലയാളികളെയും 18 പ്രവാസിമലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, കുവൈത്ത്, അർമേനിയ, യുഎഇ, ഇന്ത്യ, അസർബയ്ജാൻ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാരദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
SUMMARY: Gershom Awards announced

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൈയാങ്കളി; ഇരുവിഭാഗത്തിനുമെതിരേ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്...

രാജിവെച്ചവരെ തിരിച്ചെത്തിക്കും; ‘അമ്മ’യിലെ പ്രതിസന്ധി പരിഹരിക്കാൻ നീക്കവുമായി രമേശ് പിഷാരടി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട്...

മെട്രോ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; സർവീസുകൾ 17 മിനിറ്റ് വൈകി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച...

ഖത്തര്‍ അപകടത്തില്‍ മരിച്ച അര്‍ജുന് വിട നല്‍കി ഉറ്റവര്‍; മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തില്‍ മരിച്ച കോഴിക്കോട് തൂണേരി വെള്ളൂർ...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്....

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക...

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ...

കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം

ബെംഗളൂരു: മാണ്ഡ്യ മലവള്ളി താലൂക്കിലെ ജവനഗഹള്ളി കുന്നിനുസമീപം ആളൊഴി ഞ്ഞ പറമ്പിൽ...

Related Articles

Popular Categories