നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന 54ാമത് നാവിക ദിനാ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പങ്കെടുക്കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ശം​ഖു​മു​ഖ​ത്ത് നാ​വി​ക​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. രാ​ത്രി ഏ​ഴോ​ടെ രാ​ഷ്ട്ര​പ​തി ലോ​ക് ഭ​വ​നി​ലെ​ത്തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45ന് ​ഡ​ൽ​ഹി​ക്ക് മ​ട​ങ്ങും.

ചരിത്ര നിമിഷങ്ങൾക്കാണ് ഇന്ന് അനന്തപുരി സാക്ഷിയാകുക. വൈകിട്ട് ശംഖുമുഖത്ത് നടക്കുന്ന നാവിക സേനയുടെ ശക്തിപ്രകനടത്തിൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനങ്ങൾ ഭാഗമാവും. അത്യാധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ശക്തി പ്രകടനത്തിൽ പങ്കെടുക്കും. ഇന്ത്യൻ നേവിയുടെ മുഖമുദ്രയായ ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നീ പടക്കപ്പലുകളുമുൾപ്പെടെ അണിനിരക്കുന്ന ചരിത്ര നിമിഷമാണ് അരങ്ങേറുക. നേവിയുടെ പാരമ്പര്യം പ്രകടിപ്പിക്കുന്ന പായ്ക്കപ്പലുകളായ ഐഎൻഎസ് തരംഗിണിയും ഐഎൻഎസ് സുദർശിനിയും പരിപാടിയുടെ ഭാഗമാകും.

മിസൈൽ കില്ലർ ബോട്ടുകളും അന്തർവാഹിനിയും ഒരുമിച്ച് ശംഖുമുഖത്തെ തീരക്കടലിൽ വിസ്മയ കാഴ്ചയൊരുക്കും. വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററിൽനിന്നുള്ള എയർ ലിഫ്റ്റിങ്ങും പാരാഗ്ലൈഡിങ്ങും ഉൾപ്പെടെയുള്ള അഭ്യാസ പ്രകടനങ്ങളും അരങ്ങേറും. സീ കേഡറ്റ് അവതരിപ്പിച്ച ഹോൺ ആൻഡ് പൈപ് ഡാൻസും കാഴ്ച്ചകാർക്കായി ഒരുക്കിയിട്ടുണ്ട്.

ശംഖുമുഖം തീരത്തെ നേവിയുടെ ശക്തിപ്രകടനം കാണാൻ പൊതുജനങ്ങൾക്ക് കൂടി അവസരമൊരുക്കുന്നുണ്ട്. അതിനാൽ ന​ഗരത്തിലുടനീളം കർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണൽ തോംസൺ ജോസ് അറിയിച്ചു. ഒരേസമയം 40,000 പേർക്ക് ശംഖുമുഖം തീരത്ത് നേവിയുടെ അഭ്യാസപ്രകടനം കാണാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.
SUMMARY: Navy Day; President in Thiruvananthapuram today

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കും

ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൈയാങ്കളി; ഇരുവിഭാഗത്തിനുമെതിരേ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എല്‍ഡിഎഫ്...

രാജിവെച്ചവരെ തിരിച്ചെത്തിക്കും; ‘അമ്മ’യിലെ പ്രതിസന്ധി പരിഹരിക്കാൻ നീക്കവുമായി രമേശ് പിഷാരടി

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച അംഗങ്ങളെ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട്...

മെട്രോ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; സർവീസുകൾ 17 മിനിറ്റ് വൈകി

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ. വ്യാഴാഴ്ച...

ഖത്തര്‍ അപകടത്തില്‍ മരിച്ച അര്‍ജുന് വിട നല്‍കി ഉറ്റവര്‍; മൃതദേഹം സംസ്കരിച്ചു

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ അപകടത്തില്‍ മരിച്ച കോഴിക്കോട് തൂണേരി വെള്ളൂർ...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വർധനവ്. പവന് 200 രൂപയാണ് ഇന്ന് ഉയർന്നത്....

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കോട്ടയം: കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. ലക്ഷത്തോളം രൂപ വിപണി വിലവരുന്ന മാരക...

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: സംസ്ഥാനത്തെ 133 പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങള്‍ക്ക് കാരണം കാണിക്കൽ...

Related Articles

Popular Categories