ASSOCIATION NEWS

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു : ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ് (യുഎഇ), മുംഷാദ് മന്നംബേത്ത് (സിങ്കപ്പുർ), സാവിയോ ജെയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിങ്കപ്പുർ) എന്നിവരാണ് ഇത്തവണത്തെ പുരസ്കാരത്തിന് അര്‍ഹരായത്. മികച്ച മലയാളിസംഘടനയ്ക്കുള്ള പുരസ്കാരത്തിന് റഷ്യയിലെ ഓൾ മോസ്‌കോ മലയാളി അസോസിയേഷൻ (അമ്മ) തിരഞ്ഞെടുക്കപ്പെട്ടു.

ഡിസംബർ അഞ്ചിന് രാത്രി ഏഴിന് സിങ്കപ്പുരിലെ ഓർക്കിഡ് കൺട്രി ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഏഷ്യൻ പ്ലസ് ബിസിനസ് ഡയലോഗ് പരിപാടി വൈകുന്നേരം 4.30 മുതൽ നടക്കും. വിദേശസംരംഭകരും വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരുമടക്കം 24 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിതവിജയം നേടുകയും മലയാളികളുടെ യശസ്സുയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കാൻ ലക്ഷ്യമിട്ട് 2002-ലാണ് ബെംഗളൂരു ആസ്ഥാനമായി ഗർഷോം ഫൗണ്ടേഷൻ സ്ഥാപിച്ചത്. ഇതുവരെ 100 പ്രവാസിമലയാളികളെയും 18 പ്രവാസിമലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, കുവൈത്ത്, അർമേനിയ, യുഎഇ, ഇന്ത്യ, അസർബയ്ജാൻ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാരദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.
SUMMARY: Gershom Awards announced

NEWS DESK

Recent Posts

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

5 minutes ago

നാവികസേന ദിനം; രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ഇ​ന്ന് ന​ട​ക്കു​ന്ന 54ാമത് നാവിക ദിനാ​ഘോ​ഷ​പ്ര​ക​ട​ന​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പങ്കെടുക്കും. വൈ​കീ​ട്ട് 4.20ന് ​തി​രു​വ​ന​ന്ത​പു​രം…

50 minutes ago

കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ നവവധു മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച്‌ യുവതി മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു മദനായകനഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ തോട്ടടഗുഡ്ഡദഹള്ളിയിലാണ് സംഭവം.…

60 minutes ago

കോട്ടയത്ത് വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്കേറ്റു

കോട്ടയം: നെല്ലാപ്പാറയിൽ വിദ്യാർഥികൾ വിനോദയാത്ര പോയ ബസ് അപകടത്തിൽപ്പെട്ടു. പുലര്‍ച്ചെ ഒരു മണിക്ക് തൊടുപുഴ - പാലാ റോഡില്‍ കുറിഞ്ഞി…

2 hours ago

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ​

ബെംഗളൂരു: മംഗളൂരു ജങ്‌ഷനില്‍ നിന്നും തിരുവനന്തപുരം നോർത്ത്‌ സ്റ്റേഷനിലെക്ക് പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയില്‍വേ. മംഗള‍ൂരു ജങ്‌ഷൻ– തിരുവനന്തപുരം…

10 hours ago

നാട്ടുകാരും വനപാലകരും അരിച്ചുപെറുക്കിയിട്ടും കുഞ്ഞിനെ  കണ്ടെത്താനായിരുന്നില്ല; ഒടുവില്‍ കണ്ടെത്തിയത് വളർത്തുനായ

ബെംഗളൂരു: കാപ്പിത്തോട്ടത്തില്‍ കാണാതായപിഞ്ചു കുഞ്ഞിന് തുണയായി വളർത്തുനായ കണ്ടെത്തി. കുടക് ബി ഷെട്ടിഗേരി കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.…

10 hours ago