ASSOCIATION NEWS

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം 12ന് വൈകിട്ട് 5 30ന് പാലസ് റോഡിലെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആര്‍ട്ടില്‍ (എൻ‌ജി‌എം‌എ) നടക്കും. ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചർച്ചയും ഉണ്ടാകും.

സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങളിലെ ഒരു ബ്രാഹ്മണ കുടുംബത്തിന്റെ കഥ പറയുന്ന തായി സാഹേബ 1997-ലെ  മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനു പുറമേ പ്രത്യേക ജൂറി അവാർഡ് (നടി ജയമാല), മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം എന്നീ വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങളും കര്‍ണാടക ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
SUMMARY: Girish Kasaravalli’s Thai Saheba-Kannada film exhibition

NEWS DESK

Recent Posts

സ്കൂള്‍ ബസിനു പിന്നില്‍ തീര്‍ഥാടക വാഹനം ഇടിച്ചു; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്ക്

കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍‌ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…

4 minutes ago

സ്വര്‍ണവിലയില്‍ വര്‍ധന

കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്.…

51 minutes ago

കൊച്ചിയില്‍ റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല്; ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…

2 hours ago

സ​ർ​വീ​സു​ക​ൾ ഇ​ന്നും റ​ദ്ദാ​ക്കി; യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് 7 മുതൽ അടച്ചിടും

ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…

3 hours ago

9ാം ദിവസവും രാഹുല്‍ ഒളിവില്‍; മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…

4 hours ago