കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്.
മണ്ണൂരിലെ ബന്ധുവീട്ടില്‍ എത്തിയ പെണ്‍കുട്ടി പതിനൊന്ന് മണിയോടെയാണ് സുഹൃത്തുക്കളോടൊപ്പം കുറ്റ്യാടിപ്പുഴയുടെ ഭാഗമായ തോട്ടത്താങ്കണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ അപകടത്തില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ മുങ്ങിയെടുത്ത് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
SUMMARY: Girl drowns in Kuttiadi river
കോഴിക്കോട്: സൗദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്. 2020-ലെ വിമാനാപകടത്തെത്തുടർന്ന് നിർത്തിവെച്ച സർവീസുകൾ അടുത്ത മാസം ഒന്നാം തീയതി മുതൽ പുനരാരംഭിക്കും.…
എറണാകുളം: മൂവാറ്റുപുഴ കടാതി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍…
കോഴിക്കോട്: കക്കട്ടിലിലുണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത മകനൊപ്പം ബൈക്കില്‍…
പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍. യു പി സ്‌കൂള്‍ അധ്യാപകനായ അനിലാണ്…
ബെംഗളൂരു: പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് മംഗളൂരു-ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയിൽവേ. മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ…
ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിലെ അനധികൃത കരിങ്കൽ ക്വാറിയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർ കുടുങ്ങിക്കിടക്കുകയും…