LATEST NEWS

വിവാഹ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നു

കോഴിക്കോട്: ഇരിങ്ങണ്ണൂരില്‍ ഒരു വിവാഹ വീട്ടില്‍ കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായത്. ഇരിങ്ങണ്ണൂർ മുടവന്തേരിയിലെ ടി.പി. അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 10 പവൻ സ്വർണവും 6,000 രൂപയുമാണ് നഷ്ടമായതെന്ന് വീട്ടുടമ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അബൂബക്കറിന്റെ മകൻ അബ്ദുല്‍ സഹലിന്റെ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകുന്നേരം 5:30-നും പുലർച്ചെ 1:30-നും ഇടയിലുള്ള സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയിലുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. ഏഴ് ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടപ്പെട്ടതെന്നാണ് കണക്കാക്കുന്നത്.

അലമാരയുടെ താക്കോല്‍ സമീപത്തുതന്നെ വെച്ചിരുന്നതിനാല്‍ മോഷ്ടാവിന് ഇത് എളുപ്പത്തില്‍ തുറക്കാൻ സാധിച്ചു. 50,000 രൂപയുടെ കെട്ടില്‍ നിന്ന് 6,000 രൂപ മാത്രം എടുത്ത ശേഷം ബാക്കി പണം മോഷ്ടാവ് അലമാരയില്‍ത്തന്നെ വെച്ചതായും പരാതിയില്‍ പറയുന്നു. നാദാപുരം പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

SUMMARY: Gold and cash stolen from wedding house

NEWS BUREAU

Recent Posts

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

24 minutes ago

തദ്ദേശ പോര്; മുൻ എംഎല്‍എ അനില്‍ അക്കര മത്സരരംഗത്ത്

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…

1 hour ago

കരിപ്പൂര്‍ സ്വര്‍ണവേട്ട; പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…

2 hours ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…

3 hours ago

മുഖ്യമന്ത്രിയെ കൊലപ്പെടുത്തണമെന്ന ആഹ്വാനം: ടീനാ ജോസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…

3 hours ago

വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കാണാതായ സംഭവം: തിരച്ചില്‍ ഊര്‍ജിതം

വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…

5 hours ago