Categories: KARNATAKATOP NEWS

കെജിഎഫിൽ വീണ്ടും സ്വർണഖനനത്തിന് അനുമതി; ഒരു ടൺ മണ്ണിൽ നിന്ന് ലഭിക്കുക ഒരു ഗ്രാം സ്വർണം

ബെംഗളൂരു: കോളാർ സ്വർണഖനിയിൽ( (Kolar Gold Fields – KGF) വീണ്ടും സ്വർണഖനനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതിക്ക് കർണാടക സർക്കാരിന്റെ അംഗീകാരം.. കോലാറിലെ ഖനികളിൽനിന്ന് ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡ് (ബിജിഎംഎൽ) കമ്പനി കുഴിച്ചെടുത്ത 3.3 കോടി ടൺ മണ്ണിൽനിന്ന്‌ വീണ്ടും സ്വർണം വേർതിരിക്കാനാണ്‌ പദ്ധതി.

1,003.4 ഏക്കറിലുള്ള 13 ഖനികളിൽനിന്നാണ്‌ വീണ്ടും സ്വർണം വേർതിരിക്കാൻ ശ്രമിക്കുന്നത്‌. നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ച്‌ ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണമാണ്‌ ലഭിക്കുക. പാർലമെന്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു. ഈ ഖനികളിൽ 3.3 കോടി ടൺ മണ്ണാണുള്ളത്. സയനൈഡ് ചേർത്ത് സ്വർണം വേർതിരിച്ച ശേഷം ബാക്കി വന്ന മണ്ണാണിത്. ഒരു ടൺ മണ്ണിൽനിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അടച്ചുപൂട്ടിയ ബിജിഎംഎൽ കമ്പനിയുടെ പേരിലുള്ള 2,330 ഏക്കർ ഭൂമി സർക്കാരിലേക്കു കണ്ടുകെട്ടി അവിടെ വ്യവസായ ടൗൺഷിപ്പ്‌ തുടങ്ങാൻ കർണാടക സർക്കാർ അനുമതി തേടിയിട്ടുണ്ട്. കമ്പനി സർക്കാരിനു നൽകാനുള്ള 724 കോടി രൂപയ്ക്കു പകരമായാണ്‌ കർണാടക സർക്കാർ ഈ അനുമതി തേടിയിട്ടുള്ളത്‌.

രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സ്വര്‍ണ്ണഖനികളില്‍ ഒന്നായിരുന്നു കോളാർ സ്വർണഖനി. കുറഞ്ഞുവരുന്ന ധാതുനിക്ഷേപം മൂലവും, വര്‍ദ്ധിച്ച് ഉല്പാദനച്ചെലവും മൂലം 2004-ലാണ് ഖനിയുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ലോകത്തെ രണ്ടാമത്തെ ആഴമേറിയ ഖനിയാണ് ഇവിടെയുള്ളത്. 1802-ല്‍ ലെഫ്റ്റനന്റ് ജോണ്‍ വാറന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി സര്‍വേ നടത്തുന്നതിനിടയിലാണ് ഈ മേഖലയിലെ സ്വര്‍ണനിക്ഷേപത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. 1873-ഓടെയാണ് ഇവിടെ ആധുനികരീതിയിലുള്ള ഖനനം ആരംഭിച്ചത്.
<BR>
TAGS : GOLD MINING | KOLAR | KARNATAKA  | KGF
SUMMARY : Gold mining resumes at KGF; Karnataka government accepted the proposal

Savre Digital

Recent Posts

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

9 minutes ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

49 minutes ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

1 hour ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

2 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

3 hours ago

മധ്യവര്‍ഗത്തിന് കുറഞ്ഞ വിലയില്‍ എല്‍പിജി; 30,000 കോടി രൂപയുടെ സബ്‌സിഡി

ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്‌…

3 hours ago