കൊച്ചി: സ്വർണവില ഇന്നും കുറഞ്ഞു. 48 മണിക്കൂറിനിടെ തുടർച്ചയായി നാലാം തവണയാണ് വില കുറയുന്നത്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 11,465 രൂപയും പവന് 91,720 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9430 രൂപയും 14 കാരറ്റിന് 50 കുറഞ്ഞ് 7350 രൂപയും ഒമ്പത് കാരറ്റിന് 30 രൂപ കുറഞ്ഞ് 4750 രൂപയുമായി.
ഇന്നലെ രണ്ടുതവണയാണ് സ്വര്‍ണവില കുറഞ്ഞത്. ഉച്ചക്കുശേഷം ഗ്രാമിന് 120 രൂപ കുറഞ്ഞ് 11,540 രൂപയും, പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായിരുന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില കുറഞ്ഞതോടെയാണ് ഇന്ത്യയിലും സ്വര്‍ണവില കുറഞ്ഞത്. സ്വര്‍ണവില ഈ മാസം ഇനിയും കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്നലെ രാവിലെ സ്വര്‍ണം ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായിരുന്നു. പവന് 2,480 രൂപ കുറഞ്ഞ് 93,280 രൂപയുമായിരുന്നു വില.
ചൊവ്വാഴ്ച രാവിലെ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണത്തിന് വൈകീട്ട് വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പവന് 1,520 രൂപ വര്‍ധിച്ച് 97,360 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 12,170 രൂപയായിരുന്നു വില. വൈകീട്ട് പവന് 1,600 രൂപ കുറഞ്ഞ് 95,760 രൂപയായിരുന്നു സ്വര്‍ണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയുമായിരുന്നു. രണ്ടു ദിവസമായി ഇടിവ് രേഖപ്പെടുത്തിയതിനുശേഷമാണ് ചൊവ്വാഴ്ച രാവിലെ സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഉച്ചയ്ക്കുശേഷം സ്വര്‍ണവില കുറയുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ റെക്കോര്‍ഡ് വിലയായ 97,360 രൂപയാണ് ചൊവ്വാഴ്ച രാവിലെയും രേഖപ്പെടുത്തിയത്.
SUMMARY: Gold prices fell today
മുംബൈ: വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍…
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില്‍…
ബെംഗളൂരു: മംഗളൂരു നേത്രാവതി നദിയിൽ മുതലയെ കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ബെൽത്തങ്ങാടി കൽമഡ്‌ക പജിരഡ്‌ക…
തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക് ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ…
ആറ്റിങ്ങൽ: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയില്‍ ആസിയയുടെ മകള്‍…
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ടയര്‍ പ്രമാടത്ത് താഴ്ന്നുപോയ സംഭവത്തില്‍ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റര്‍…