സ്വർണവിലയിൽ വീണ്ടും വർധന; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവന്റെ വില 65,880 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 40 രൂപയും വർധിച്ചു. 8235 രൂപയായാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയർന്നിരിക്കുന്നത്. 24 കാരറ്റിന് പവന് 71,872 രൂപയും ​ഗ്രാമിന് 8,984 രൂപയുമാണ് വില. 18 കാരറ്റിന് പവന് 53,904 രൂപയും ​ഗ്രാമിന് 6,738 രൂപയുമാണ് വില. വെള്ളിയ്ക്ക് ​ഒരു രൂപ കൂടി. ​ഗ്രാമിന് 111 രൂപയും കിലോ​ഗ്രാമിന് 1,11,000 രൂപയുമാണ് വില.

പണിക്കൂലിയടക്കം ഒരു പവൻ സ്വർണം വാങ്ങാൻ 70,000 രൂപയിലധികം നൽകേണ്ടി വരും. ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. ഈ മാസം 14നാണ് ആദ്യമായി വില 65,000 കടന്നത്. 5 ദിവസങ്ങൾ കൊണ്ട് വില വർധിച്ച് മാർച്ച് 18നാണ് 66,000 കടന്നത്.

ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയു​ദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.

മാർച്ചിലെ സ്വർണവില പവനിൽ

മാർച്ച് 1 : 63,520

മാർച്ച് 2 : 63,520

മാർച്ച് 3 : 63,520

മാർച്ച് 4 : 64,080

മാർച്ച് 5 : 64,520

മാർച്ച് 6 : 64,160

മാർച്ച് 7 : 63,920

മാർച്ച് 8 : 64,320

മാർച്ച് 9 : 64,320

മാർച്ച് 10 : 64,400

മാർച്ച് 10 : 64, 160

മാർച്ച് 12 : 64,520

മാർച്ച് 13 : 64,960

മാർച്ച് 14 : 65,840

മാർച്ച് 15 : 65,760

മാർച്ച് 16 : 65,760

മാർച്ച് 17 : 65,680

മാർച്ച് 18: 66,000

മാർച്ച് 19: 66,320

മാർച്ച്‌ 20: 66,480

മാർച്ച്‌ 21: 66,160

മാർച്ച് 22: 65,840

മാർച്ച് 23: 65,840

മാർച്ച് 24: 65,720

മാർച്ച് 25: 65,480

മാർച്ച് 26: 65,560

മാർച്ച് 27: 65,880

.<BR>
TAGS : GOLD RATES
SUMMARY : Gold prices rise again; Pawan gains Rs 320

Savre Digital

Recent Posts

അനധികൃതമായി വിട്ടുനില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്; 84 പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…

16 minutes ago

തമിഴ്നാട്ടിൽ എസ്.ഐയെ വെട്ടിക്കൊന്ന പ്രതി പോലീസ് ഏറ്റുമുട്ടലിൽ മരിച്ചു

തമിഴ്‌നാട്ടില്‍ ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ അണ്ണാ ഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ച് പോലീസുദ്യോഗസ്ഥനെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവച്ചുകൊന്നു.…

22 minutes ago

മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ അന്തരിച്ചു

ബാങ്കോക്ക്: മ്യാൻമറിന്റെ ആക്ടിങ് പ്രസിഡന്റ് മിന്റ് സ്വെ (74) അന്തരിച്ചു. തലസ്ഥാനമായ നെയ്പിഡോയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോ​ഗിക…

40 minutes ago

17 വയസ്സുകാരി പ്രസവിച്ചു; ഭര്‍ത്താവ് പോക്സോ കേസില്‍ അറസ്റ്റില്‍

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു പോക്സോ…

1 hour ago

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലില്‍ വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച തുടങ്ങി. ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടും.…

1 hour ago

കൊടി സുനിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂരിലേക്ക് മാറ്റും

കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ് കൊടി സുനിയെ ജയില്‍ മാറ്റും. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോര്‍ട്ട്…

2 hours ago