Categories: TOP NEWS

ബെംഗളൂരു വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലെക്കുള്ള തായ് എയർവേയ്‌സ് വിമാനത്തിലാണ് 6.29 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.

രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ആണ് സ്വർണം പിടികൂടിയത്. വിമാനത്തിൽ ഉപേക്ഷിച്ച ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ബാർ രൂപത്തിലും ക്രൂഡ് രൂപത്തിലുമായി 6.834 കിലോഗ്രാം സ്വർണം കണ്ടെടുത്തതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.

ഹാൻഡ്‌ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ, വിമാനത്തിൽ ബാഗുകൾ ഉപേക്ഷിച്ച രണ്ട് യാത്രക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിമാനത്തിനുള്ളിൽ ഒളിപ്പിച്ച സ്വർണം തങ്ങളുടേതാണെന്ന് യാത്രക്കാർ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

KEYWORDS: Gold seized trying tl smuggle through bengaluru airport

Savre Digital

Recent Posts

കവിസമ്മേളനവും കവിതാ സമാഹാര പ്രകാശനവും സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…

8 hours ago

ചെരുപ്പ് മാറിയിട്ടു, കോഴിക്കോട് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…

9 hours ago

പുതുവത്സരാഘോഷം; 31 ന് മെട്രോ സർവീസ് സമയം ദീർഘിപ്പിച്ചു, എംജി റോഡ് സ്റ്റേഷൻ രാത്രി 10 മണി മുതൽ അടച്ചിടും

ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…

9 hours ago

ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…

9 hours ago

ദേ​ശീ​യ പ​താ​ക​യോ​ട് അ​നാ​ദ​ര​വ്; പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

പ​ത്ത​നം​തി​ട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…

9 hours ago

പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷന് നോർക്ക റൂട്ട്സിൻ്റെ അംഗീകാരം

ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…

10 hours ago