Categories: KERALALATEST NEWS

സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയാണ് 14 ദിവസത്തേക്ക് പത്മകുമാറിനെ റിമാന്‍ഡ് ചെയ്തത്. പത്മകുമാറിനെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം പത്മകുമാറിനായി പ്രത്യേക അന്വേഷണസംഘം ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ വാങ്ങിയശേഷം തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ഇതിനോടകം  അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികളും കൃത്യമായ തെളിവുകളും ശേഖരിച്ചശേഷമാണ് പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമാണ് പത്മകുമാര്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരാണെന്നാണ് വിവരം. നിലവില്‍ ഈ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ മുഖ്യസ്ഥാനത്ത് നില്‍ക്കുന്നത് പത്മകുമാറാണ്.

SUMMARY: Gold theft; SIT to soon file custody application for former Devaswom Board president A Padmakumar

WEB DESK

Recent Posts

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഗു​ണ്ടാ സം​ഘം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ കു​ത്തി. രാ​ഗം തി​യേ​റ്റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള​പ്പാ​യ​യി​ലെ വീ​ടി​ന് മു​ന്നി​ൽ…

2 minutes ago

43 കിലോ മാനിറച്ചി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…

9 minutes ago

ആശുപത്രി ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്‌ മരിച്ച സംഭവം, ശിശുക്ഷേമ സമിതി കേസെടുത്തു

ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…

14 minutes ago

സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച; 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളിലുണ്ടായ= വാ​ത​ക ചോ​ർ​ച്ചയെ​ തു​ട​ർ​ന്ന് 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും…

47 minutes ago

പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരി കൊല്ലപ്പെട്ടു

ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയില്‍ വ്യാഴാഴ്ച വൈകിട്ട് ആറു…

55 minutes ago

ദത്ത ജയന്തി; ചിക്കമഗളൂരു ജില്ലയിലെ ഹിൽ സ്റ്റേഷനുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്

ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…

10 hours ago