NATIONAL

സ്കൂ​ളി​ൽ വാ​ത​ക​ചോ​ർ​ച്ച; 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്കൂ​ളിലുണ്ടായ= വാ​ത​ക ചോ​ർ​ച്ചയെ​ തു​ട​ർ​ന്ന് 16 വി​ദ്യാ​ർ​ഥി​ക​ൾ ബോ​ധ​ര​ഹി​ത​രാ​യി. സാ​ൻ​ഡി​ല പ​ട്ട​ണ​ത്തി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലാ​ണ് സം​ഭ​വം.എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചോ​ർ​ച്ചയെ​ തു​ട​ർ​ന്ന് സ്കൂ​ൾ പ​രി​സ​ര​ത്ത് വാ​ത​ക​ത്തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധം പ​ട​ർ​ന്നി​രു​ന്നു. ​തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ കു​ട്ടി​ക​ൾ ക്ലാ​സ് മു​റി​യി​ൽ നി​ന്നും പു​റ​ത്തേ​ക്ക് ഓ​ടി​. അപകടം മനസിലായ അ​ധ്യാ​പ​ക​ർ ഉ​ട​ൻ ത​ന്നെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും ഒ​ഴി​പ്പി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധി​കൃ​ത​രെ​യും വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ്, പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ മീ​ണ എ​ന്നി​വ​ർ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ടെ​ന്നും ചോ​ർ​ച്ച​യു​ടെ കാ​ര​ണം സ്ഥി​രീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെന്നും ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​നു​നാ​യ് ഝാ ​പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കിയിട്ടുണ്ട്.
SUMMARY: Gas leak at school; 16 students unconscious

NEWS DESK

Recent Posts

തിരുവനന്തപുരത്ത് ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി

തിരുവനന്തപുരം: പേട്ടയിലെ റെയില്‍വേ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടന്‍…

1 hour ago

ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ…

1 hour ago

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ പ്രവീണ്‍ (45)…

2 hours ago

നിതിൻ രാജിൻ്റെ മരണം; അധ്യാപകര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റി

കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…

3 hours ago

തൃശൂരില്‍ വീണ്ടും വില്ലനായി പാമ്പ്: രണ്ടര വയസ്സുകാരന് പാമ്പ് കടിയേറ്റു

തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച്‌ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…

4 hours ago

കുടകില്‍ യു.എസ് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…

4 hours ago