കോഴിക്കോട്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍. രാജ്യാന്തര ടെര്‍മിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. 1.7 കിലോ വരുന്ന സ്വര്‍ണ സംയുക്തത്തിന് 1.65 കോടി രൂപ വില മതിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശുചീകരണ തൊഴിലാളിയാണ് മിശ്രിത രൂപത്തിലായിരുന്ന സ്വര്‍ണം കണ്ടെത്തിയത്. ഉടന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമിശ്രിതം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം പേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഉപേക്ഷിച്ചതോ, ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താന്‍ ലക്ഷ്യമിട്ട് ഒളിപ്പിചതോ ആകാനാണ് സാധ്യത. സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം ആരംഭിച്ചു.
SUMMARY: Gold worth Rs. 1.5 crore found abandoned at Karipur airport
വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…
ഭോാപാല്‍: വ്യാജ ചുമമരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ്…
ബെംഗളൂരു: 2020-ലെ ബെംഗളൂരു കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ കദീം എന്ന സദ്ദാം, സിയ…
ബെംഗളൂരു: മൈസൂരു നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ദസറ എക്‌സിബിഷന്‍…