ബെംഗളൂരു: ശിവമോഗ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. രാത്രി വിമാന സര്‍വീസുകളിലൂടെയാണ് അധിക സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു.
കൂടുതല്‍ സര്‍വീസുകളുമായി നാല് മാസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ നിന്ന് രാത്രി വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍, രാഷ്ട്രകവി കുവേംപു വിമാനത്താവളത്തില്‍ പകല്‍ സമയങ്ങളില്‍ മാത്രമേ വിമാന സര്‍വീസുകള്‍ നടത്തുന്നുള്ളു.
ബാക്കിയുള്ള സിവില്‍ ജോലികള്‍, ലൈറ്റിംഗ് സംവിധാനം, നൈറ്റ്-ലാന്‍ഡിംഗ് സൗകര്യങ്ങള്‍ എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വിമാനത്താവളത്തിനായി നീക്കിവച്ചിരിക്കുന്ന 780 ഏക്കറില്‍ 111 ഏക്കര്‍ ഹോട്ടലുകള്‍, മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കാന്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നതായും കഅെദ്ദേഹം അറിയിച്ചു. ഇതിലൂടെ വിമാനത്താവള വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Good news for passengers; More services to start from Shivamogga Airport
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…