LATEST NEWS

ശിവമോഗ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍

ബെംഗളൂരു: ശിവമോഗ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. രാത്രി വിമാന സര്‍വീസുകളിലൂടെയാണ് അധിക സര്‍വീസുകള്‍ ആരംഭിക്കുകയെന്ന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്.ജി. നഞ്ചയ്യനമഠ് അറിയിച്ചു.

കൂടുതല്‍ സര്‍വീസുകളുമായി നാല് മാസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ നിന്ന് രാത്രി വിമാന സര്‍വീസുകള്‍ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍, രാഷ്ട്രകവി കുവേംപു വിമാനത്താവളത്തില്‍ പകല്‍ സമയങ്ങളില്‍ മാത്രമേ വിമാന സര്‍വീസുകള്‍ നടത്തുന്നുള്ളു.

ബാക്കിയുള്ള സിവില്‍ ജോലികള്‍, ലൈറ്റിംഗ് സംവിധാനം, നൈറ്റ്-ലാന്‍ഡിംഗ് സൗകര്യങ്ങള്‍ എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വിമാനത്താവളത്തിനായി നീക്കിവച്ചിരിക്കുന്ന 780 ഏക്കറില്‍ 111 ഏക്കര്‍ ഹോട്ടലുകള്‍, മാളുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 30 വര്‍ഷത്തെ പാട്ടത്തിന് നല്‍കാന്‍ കോര്‍പ്പറേഷന്‍ പദ്ധതിയിടുന്നതായും കഅെദ്ദേഹം അറിയിച്ചു. ഇതിലൂടെ വിമാനത്താവള വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.
SUMMARY: Good news for passengers; More services to start from Shivamogga Airport

WEB DESK

Recent Posts

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

48 minutes ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

2 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

2 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

2 hours ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

3 hours ago