ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 25ലധികം പേർക്ക് പരുക്കേറ്റു. ബെളഗാവി ഹുക്കേരി താലൂക്കിലെ ഹൊസൂർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എംജിഎൻആർഇജിഎസ്) തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
തൊഴിലാളികൾ ഹിഡ്കൽ ഗ്രാമത്തിൽ നിന്ന് ഹുക്കേരി താലൂക്കിലെ യമകമറാഡിയിലേക്ക് ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റ തൊഴിലാളികളെ ബെളഗാവി നഗരത്തിലെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിഐഎംഎസ്) പ്രവേശിപ്പിച്ചു, സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Goods vehicle topples on road as driver loses control, 25 MGNREGS workers injured
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…