ബെംഗളൂരു: വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിലുള്ള ദേവരായപട്ടണയിൽ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ഹാസന്‍ പോലീസാണ് വെടിവെച്ചു വീഴ്ത്തിയത്. ഹാസന്‍ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയുമായ മനു ആണ് പിടിയിലായത്.
കസ്റ്റഡിയിലെടുത്തു വാഹനത്തില്‍ കൊണ്ടുവരുമ്പോള്‍ പൊലീസിനെ ആക്രമിച്ചതോടെയാണു വെടിവെയ്പ്പുണ്ടായത്. ബെംഗളുരുവില്‍ നിന്ന് മംഗളുരുവിലേക്ക് യാത്രക്കാരുമായി പോയ ബസ് മുമ്പിലുണ്ടായിരുന്ന കാറിനെ മറികടന്നതായിരുന്നു പ്രകോപനം. ദേശീയപാതയിൽ പലയിടത്തായി കാർ ബസിനു തടസ്സം സൃഷ്ടിച്ചു സഞ്ചരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
ഹാസനിലേക്കു കൊണ്ടുവരുന്നതിനിടെ മനു പോലീസിനെ ആക്രമിച്ചു. മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്നാണു വെടിവയ്പ്പുണ്ടായത്. വെടിവെച്ചു വീഴ്ത്തിയ ഇയാളെ ഹാസന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
TAGS: BENGALURU | ARREST
SUMMARY: Goonda arrested for attacking bus to Mangalore with sword
പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…
തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമലയിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…
കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…
ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…