LATEST NEWS

പോലീസിന് നേരെ ഗുണ്ടാ ആക്രമണം; എസ്‌ഐക്ക് കുത്തേറ്റു

തൃശൂർ: മണ്ണുത്തി കൊഴുക്കുള്ളിയില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണത്തില്‍ എസ്‌ഐക്ക് കുത്തേറ്റു. ഒല്ലൂര്‍ സ്‌റ്റേഷനിലെ എസ്‌ഐ വരുണിന്റെ കൈപ്പത്തിക്കുള്ളിലാണ് കുത്തേറ്റത്. പ്രതികളായ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് പിടികൂടി.
മൂര്‍ക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറഞ്ഞു.

കഴിഞ്ഞവര്‍ഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവരുണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്‌റ്റേഷനില്‍ കാപ്പ ചുമത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ എത്തിയതായിരുന്നു പോലീസ് സംഘം.

SUMMARY: Goons attack police; SI stabbed

NEWS BUREAU

Recent Posts

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

39 minutes ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

1 hour ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

2 hours ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

3 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

3 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

4 hours ago