ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഇരുപതിലധികം ഒടിടി ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഉത്തരവിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് ഒടിടി ആപ്ലിക്കേഷനുകളിലേക്ക് പൊതുജനങ്ങൾക്കുള്ള ആക്സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISP) നിർദ്ദേശിച്ചത്. ഉല്ലു, ബിഗ് ഷോട്ട്‌സ് ആപ്പ്, അൾട്ട്, കങ്കൻ ആപ്പ് ഉൾപ്പെടെയുള്ള 24 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്ക് വീണത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, വ്യവസായ സംഘടനകളും വനിതാ, ശിശു അവകാശ രംഗത്തെ വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ നടപടിയെന്ന് വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ ഈ ആപ്പുകളുടെ വെബ്‌സൈറ്റിലേക്കുള്ള പൊതു ആക്‌സസ് പ്രവർത്തന രഹിതമാക്കാനോ, നീക്കം ചെയ്യാനോ ഇന്‍റർനെറ്റ് സേവന ദാതാക്കൾ തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആപ്ലിക്കേഷനുകൾ, ഐഎസ്‌പികൾ തുടങ്ങിയവയ്ക്കു നേരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്‌ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വ്യവസ്ഥകൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ലംഘിച്ചെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടർന്നാണ് നിരോധന ഉത്തരവിട്ടത്.
നിരോധിച്ച 24 ഒടിടി പ്ലാറ്റ്‌ഫോമുകൾ.
ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ചില്‍ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിങ്ങനെ ആയിരുന്നു നിരോധനം. ഡ്രീംസ് ഫിലിംസ്, നിയോൺ എക്‌സ് വിഐപി, മൂഡ്‌എക്‌സ്, ബെഷറാംസ്, വൂവി, മോജ്‌ഫ്ലിക്‌സ്, യെസ്‌മ, ഹണ്ടേഴ്‌സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈ ഫ്ലിക്‌സ്, എക്‌സ്ട്രാമൂഡ്, ചിക്കൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ന്യൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.
SUMMARY: Government bans 25 OTT platforms
ബെംഗളൂരു: തൃശൂർ ഏങ്ങണ്ടിയൂർ കരുമാരപ്പുള്ളിയില്‍ സുലോചന (പൂമണി 91) ബെംഗളൂരുവില്‍ അന്തരിച്ചു. ഉദയനഗറിലായിരുന്നു താമസം. റിട്ട. ബി.ഇഎല്‍ ജീവനക്കാരിയാണ്. ഭർത്താവ്:…
കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി നിര്‍മാതാവ് സാന്ദ്ര തോമസ്. പര്‍ദ ധരിച്ചാണ് സാന്ദ്ര…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…
തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…