അശ്ലീലതയുടെ അതിപ്രസരം; 24 ഒടിടി ആപ്ലിക്കേഷനുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തതിനെത്തുടർന്ന് ഇരുപതിലധികം ഒടിടി ആപ്ലിക്കേഷനുകൾ നിരോധിക്കാൻ ഉത്തരവിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതടക്കമുള്ള നിയമലംഘനങ്ങളുടെ പേരിലാണ് ഒടിടി ആപ്ലിക്കേഷനുകളിലേക്ക് പൊതുജനങ്ങൾക്കുള്ള ആക്സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (എംഐബി) ഇന്റർനെറ്റ് സേവന ദാതാക്കളോട് (ISP) നിർദ്ദേശിച്ചത്. ഉല്ലു, ബിഗ്‌ ഷോട്ട്‌സ് ആപ്പ്, അൾട്ട്, കങ്കൻ ആപ്പ് ഉൾപ്പെടെയുള്ള 24 ഒടിടി പ്ലാറ്റ്‌ഫോമുകൾക്കാണ് വിലക്ക് വീണത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, നിയമകാര്യ വകുപ്പ്, വ്യവസായ സംഘടനകളും വനിതാ, ശിശു അവകാശ രംഗത്തെ വിദഗ്ധരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ നടപടിയെന്ന് വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിൽ ഈ ആപ്പുകളുടെ വെബ്‌സൈറ്റിലേക്കുള്ള പൊതു ആക്‌സസ് പ്രവർത്തന രഹിതമാക്കാനോ, നീക്കം ചെയ്യാനോ ഇന്‍റർനെറ്റ് സേവന ദാതാക്കൾ തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആപ്ലിക്കേഷനുകൾ, ഐഎസ്‌പികൾ തുടങ്ങിയവയ്ക്കു നേരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്‌ത്രീകളുടെ അന്തസ് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഐടി നിയമത്തിലെ വ്യവസ്ഥകൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ലംഘിച്ചെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടർന്നാണ് നിരോധന ഉത്തരവിട്ടത്.

നിരോധിച്ച 24 ഒടിടി പ്ലാറ്റ്‌ഫോമുകൾ.

  • അൾട്ട് (ALTT)
  • ഉല്ലു (ULLU)
  • ബിഗ്‌ ഷോട്ട്‌സ് ആപ്പ് (Big Shots App)
  • ഡെസിഫ്ലിക്‌സ് (Desiflix)
  • ബൂമെക്‌സ്‌ (Boomex)
  • നവരസ ലൈറ്റ് (Navarasa Lite)
  • ഗുലാബ് ആപ്പ് (Gulab App)
  • കങ്കൻ ആപ്പ് (Kangan App)
  • ബുൾ ആപ്പ് (Bull App)
  • ജൽവ ആപ്പ് (Jalva App)
  • വൗ എന്‍റർടെയ്‌ൻമെന്‍റ് (Wow Entertainment)
  • ലുക്ക് എന്‍റർടെയ്‌ൻമെന്‍റ് (Look Entertainment)
  • ഹിറ്റ്‌പ്രൈം (Hitprime)
  • ഫീനിയോ (Feneo)
  • ഷോഎക്‌സ് (ShowX)
  • സോൾ ടാക്കീസ് (Sol Talkies)
  • ആഡ ടിവി (Adda TV)
  • ഹോട്ട്‌എക്‌സ് വിഐപി (HotX VIP)
  • ഹൽചുൽ ആപ്പ് (Hulchul App)
  • മൂഡ്എക്‌സ് (MoodX)
  • നിയോൺഎക്‌സ് വിഐപി (NeonX VIP)
  • ഫുഗി (Fugi)
  • മോജ്‌ഫിലിക്‌സ് (Mojflix)
  • ട്രിഫിലിക്‌സ് (Triflicks)

ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മാർച്ചില്‍ അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. 19 വെബ്‌സൈറ്റുകൾ, 10 ആപ്പുകൾ, 18 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ 57 സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിങ്ങനെ ആയിരുന്നു നിരോധനം. ഡ്രീംസ് ഫിലിംസ്, നിയോൺ എക്‌സ് വിഐപി, മൂഡ്‌എക്‌സ്, ബെഷറാംസ്, വൂവി, മോജ്‌ഫ്ലിക്‌സ്, യെസ്‌മ, ഹണ്ടേഴ്‌സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുഗി, അൺകട്ട് അഡ്ഡ, റാബിറ്റ്, ട്രൈ ഫ്ലിക്‌സ്, എക്‌സ്ട്രാമൂഡ്, ചിക്കൂഫ്ലിക്‌സ്, എക്‌സ് പ്രൈം, ന്യൂഫ്ലിക്‌സ്, പ്രൈം പ്ലേ എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് നിരോധിച്ചത്.

SUMMARY: Government bans 25 OTT platforms

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

നീറ്റ് പരീക്ഷാ ചോർച്ചയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; ഗാന്ധി സ്മൃതിയിലേക്ക് എംപിമാരുടെ പ്രതിഷേധ മാർച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിപക്ഷത്തിന്‍റെ മിന്നൽ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ യോഗം...

രക്ഷാപ്രവര്‍ത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആര്‍ അജിത്കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലുണ്ടായ വിവാദ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്ന് എം.ആർ...

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം...

Related Articles

Popular Categories