Categories: LATEST NEWS

കൈ മുറിച്ചുമാറ്റിയ ഒമ്പത് വയസുകാരിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടിവന്ന പല്ലശ്ശന സ്വദേശിയായ ഒമ്പതു വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചത്.

കുട്ടിയുടെ തുടർ ചികിത്സയ്ക്കുള്ള പണം പോലും കണ്ടെത്താനാവാതെ ദുരിതത്തിലായിരുന്ന കുടുംബത്തിന് ഈ സഹായം വലിയ ആശ്വാസമാവുകയാണ്. കളിക്കുന്നതിനിടെ നിലത്ത് വീണ് വലത് കൈയൊടിഞ്ഞ ഒൻപതുവയസ്സുകാരി വിനോദിനിക്ക് സെപ്റ്റംബർ 24-നാണ് അപകടം സംഭവിച്ചത്.

ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് മുറിവുമുണ്ടായിരുന്ന വിനോദിനിയുടെ കൈക്ക് ജില്ലാ ആശുപത്രിയില്‍ നിന്ന് പ്ലാസ്റ്ററിട്ടു. എന്നാല്‍, കൈവിരലുകളില്‍ കുമിളകള്‍ പൊന്തുകയും കൈ അഴുകിയ നിലയിലാവുകയും ചെയ്തതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അവിടെവെച്ച്‌ അണുബാധ രൂക്ഷമായതിനെ തുടർന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യത്തില്‍ പോരാട്ടം നടത്തുന്ന കുടുംബത്തിന്, ചികിത്സാസഹായം നല്‍കാനുള്ള സർക്കാരിന്റെ തീരുമാനം ആശ്വാസമാവുകയാണ്.

SUMMARY: Government grants financial assistance to nine-year-old girl whose hand was amputated

NEWS BUREAU

Recent Posts

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച്‌ ജി. കൃഷ്ണകുമാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച്‌ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. പാർട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും…

18 minutes ago

ശ്രദ്ധിക്കുക; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസ് നല്‍കേണ്ടിവരും

ബെംഗളൂരു: ബെംഗളൂരുവിലെ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പാര്‍ക്കിങ് ഫീസ് ഈടാക്കും. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെതാണ് നടപടി.…

21 minutes ago

മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ് വിൽ അംബാസിഡറാകും, സേവനം പ്രതിഫലം വാങ്ങാതെ” : പ്രഖ്യാപനവുമായി ഗണേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ​ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്ണകുമാർ…

41 minutes ago

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച്‌ പാപ്പാന്‍റെ അഭ്യാസം

ആലപ്പുഴ: സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ…

49 minutes ago

ഡല്‍ഹിയില്‍ മെട്രോ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ തീപിടിത്തം: മൂന്നുപേര്‍ മരിച്ചു

ഡൽഹി: ഡല്‍ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്‍ഹി മെട്രോ…

2 hours ago

കരൂര്‍ ദുരന്തം: വിജയ്ക്ക് സിബിഐ സമൻസ്

ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…

2 hours ago