പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടില്‍ നിന്നു താഴെവീണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മരിച്ച കേസില്‍ ബോട്ടുടമ 40.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പന്തളം തോന്നല്ലൂര്‍ കാക്കുഴി പുത്തന്‍വീട്ടില്‍ നാസിയ ഹസന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
പത്തനംതിട്ട ഇറിഗേഷൻ വിഭാഗത്തിൽ സീനിയർ ഹെഡ്ക്ലാർക്കായിരുന്ന അബ്ദുൾ മനാഫ് (43) 2022 മേയ് എട്ടിന് ആലപ്പുഴ മതികായലിനു സമീപം ഹൗസ് ബോട്ടിൽ നിന്നും വെള്ളത്തിൽ വീണു മരിച്ച സംഭവത്തിലാണ് വിധി. അഭിഭാഷകനായ സി.വി. ജ്യോതിരാജ് മുഖേനയാണ് നാസിയ ഹസന്‍ ഹർജി നൽകിയത് ആലപ്പുഴ ആര്യനാട് മണ്ണാഞ്ചേരി വേതാളം വീട്ടില്‍ കനാല്‍ ക്രൂയിസ് ഹൗസ് ബോട്ട് ഉടമ ബിജിമോളെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹർജി.
ഓഫീസിലെ സഹപ്രവര്‍ത്തകന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് ജീവനക്കാര്‍ ചേര്‍ന്ന് ഹൗസ് ബോട്ട് വാടകയ്ക്കെടുത്തിരുന്നത്. സംഭവ ദിവസം രാവിലെ യാത്രതിരിച്ച സംഘം ഉച്ചകഴിഞ്ഞ് മൂന്നോടെ ഉച്ചഭക്ഷണം കഴിക്കുന്നതിനായി ബോട്ട് അടുപ്പിക്കുന്നതിനിടെയാണ് ഡെക്കില്‍ നിന്ന് അബ്ദുല്‍ മനാഫ് വെള്ളത്തിലേക്കു വീണത്. ഡെക്കിന് വേലിയടക്കമുള്ള സുരക്ഷാ സംവിധാനമില്ലാതിരുന്നതും ജാക്കറ്റില്ലാതിരുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നാസിയ ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിപാ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 675 ആയി. പാലക്കാട് നിപാ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്…
സ്പെയിനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ്-അന്നമ്മ ദമ്പതികളുടെ മകനായ മെര്‍വിന്‍ തോമസ് മാത്യുവാണ്…
ഷാർജ: ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കൊല്ലം സ്വദേശിനി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം നടത്തുന്നത് മാറ്റിവച്ചു.…
ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന…
ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്നു പിന്മാറുന്നതായി…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസിന് തീ പിടിച്ചു. ബൈക്ക് യാത്രക്കാരന്റെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.…