തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവർത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെയും സമയം അന്നേ ദിവസം അർദ്ധരാത്രി വരെയായി നീട്ടിയിട്ടുണ്ട്.
സാധാരണയായി രാത്രി 10 മണിയോടെയാണ് ബാറുകളുടെ പ്രവർത്തനം അവസാനിപ്പിക്കാറുള്ളത്. പുതുവർഷവേളയിലെ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് ഇളവ് അനുവദിച്ചത്. എന്നാല്‍, അതത് പ്രദേശങ്ങളിലെ ക്രമസമാധാന സാഹചര്യം പരിഗണിച്ചായിരിക്കും പ്രവർത്തനാനുമതി നല്‍കുക.
അതേസമയം, ഈ ഇളവ് ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ക്ക് നിലവില്‍ ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കി. സുരക്ഷയും പൊതുശാന്തിയും മുൻനിർത്തിയാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പുതുവത്സരാഘോഷങ്ങള്‍ സുരക്ഷിതമായി നടക്കുന്നതിന് പോലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ മറവില്‍ നിയമലംഘനങ്ങള്‍ ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണവും പരിശോധനകളും നടത്തുമെന്നും അധികൃതർ അറിയിച്ചു.
SUMMARY: New Year’s Eve: Government orders extension of operating hours of bars in the state
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…