സൗജന്യ ബസ് യാത്ര, പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും; സതീശൻ സര്‍ക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയില്‍ അവതരിപ്പിച്ചു. യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കിയ ഒട്ടുമിക്ക പദ്ധതികളും നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളി നേരിടുകയാണ്. സാമ്പത്തിക സ്ഥിതി വ്യക്തമാക്കാൻ ധവളപത്രം പുറപ്പെടുവിക്കും. മാനുഷികതയിലൂന്നിയ സമീപനമാകും സർക്കാരിനുണ്ടാകുകയെന്നും നയപ്രഖ്യാപനത്തില്‍ ഗവർണർ പറഞ്ഞു.

25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, കെഎസ്‌ആർടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികള്‍ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1,000 രൂപ നല്‍കുമെന്നും പ്രഖ്യാപനം ഉണ്ടായി. വനിതകള്‍ക്ക് കെഎസ്‌ആര്‍ടിസിയില്‍ സൗജന്യയാത്ര, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്, കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കും. കേരളത്തെ തുറമുഖ ഹബ്ബായി മാറ്റുമെന്നും പ്രഖ്യാപനം.

കൃഷി ചെയ്യാനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വ്യാപകമാക്കും, വനിതാ കര്‍ഷകരെ പ്രോത്സാഹിപ്പിക്കും, സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്തുമെന്നും പ്രഖ്യാപനം. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും. ഓരോ കുടുംബത്തിനും വര്‍ഷം തോറും 25ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുക. ഇന്ദിരാ ഗ്യാരന്റിയുമായി മുന്നോട്ട് പോകും.

സംസ്ഥാനത്ത് വയോജന വകുപ്പ് നടപ്പിലാക്കും, മണ്ണ് സംരക്ഷണത്തിന് പ്രത്യേക പോളിസി, സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സ്‌കീം, കേരളത്തെ സിനിമാ ഷൂട്ടിംഗ് ഡെസ്റ്റിനേഷന്‍ ആക്കും. സമഗ്ര സിനിമാ നയം രൂപീകരിക്കും. ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം ആരംഭിക്കും. സീറോ ടോളറന്‍സ് ടു ഡ്രഗ്‌സ്. എക്‌സൈസ് വകുപ്പില്‍ സമഗ്ര പരിഷ്‌കാരം. ലഹരി നെറ്റ്‌വര്‍ക്കുകളെ തകര്‍ക്കും. സ്‌കൂള്‍, കോളേജ് ക്യാമ്പസുകള്‍ ലഹരിമുക്തമാക്കും. എല്ലാ ജില്ലകളിലും പ്ലസ് വണ്‍ സീറ്റുകള്‍ എന്നിങ്ങനെയും പ്രഖ്യാപനമുണ്ടായി.

SUMMARY: Governor announces policy of Satheesan government

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റോഡരികില്‍ കളിക്കുകയായിരുന്ന നാലു കുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു

ധര്‍മപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ അമിതവേഗത്തിലെത്തിയ മില്‍ക്ക് വാന്‍ ഇടിച്ച് നാല് കുട്ടികള്‍...

ചെസ്സ് ടൂർണമെൻ്റ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം സംഘടിപ്പിക്കുന്ന എസ് ആർ പിള്ള മെമ്മോറിയൽ...

യു.എസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ യുവതി പിടിയിൽ

കലിഫോർണിയ: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ യുവതി പിടിയിൽ....

സർക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേഭാരതം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ലത നമ്പൂതിരിയുടെ ‘പറയാതെ പോയ കഥകൾ’ പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരി ലത കെ. നമ്പൂതിരിയുടെ പ്രഥമ കഥാസമാഹാരമായ ‘പറയാതെ പോയ...

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

Related Articles

Popular Categories