KERALA

ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങില്ലെന്ന് ഗവർണർ; പ്രതിഷേധവുമായി എസ്എഫ്ഐയും കെ എസ് യുവും, സംഘർഷം

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ പ്രതിഷേധങ്ങൾക്കു വഴങ്ങാനില്ലെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം വച്ചതിനെ ചൊല്ലി എസ്എഫ്ഐയും കെ എസ് യുവും ശക്തമായ പ്രതിഷേധം ഉയർത്തിയതിനു പിന്നാലെയാണ് പ്രതികരണം. പ്രതിഷേധം എന്തിനാണെന്നു മനസിലാകുന്നില്ലെന്നും ഏറ്റുമുട്ടലിനില്ലെന്നാണ് താൻ ആദ്യമെ പറഞ്ഞതെന്നും അതിനർഥം വഴങ്ങും എന്നല്ലെന്നും ഗവർണർ പറഞ്ഞു.

കടുത്ത പ്രതിഷേധത്തിനിടെയാണ് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അൻപതാണ്ടുകൾ എന്ന പരിപാടിയിൽ ഗവർണർ പങ്കെടുത്തത്. പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്. സർവകലാശാല ചട്ടങ്ങൾ ലംഘിക്കുന്നതായി ചിത്രം എടുത്തുമാറ്റണമെന്ന് രജിസ്ട്രാർ കെ.എസ്. അനിൽകുമാർ നിർദേശിച്ചു. എന്നാൽ പരിപാടി ഉപേക്ഷിച്ചാലും പടം മാറ്റാനാകില്ലെന്ന് സംഘാടകരും വ്യക്തമാക്കി. ഇതോടെ എസ്എഫ്ഐ, കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സെനറ്റ് ഹാളിലേക്കു തള്ളിക്കയറിയ കെ എസ് യു പ്രവർത്തകരും സംഘാടകരും തമ്മിൽ സംഘർഷമുണ്ടായി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കിയതിനു ശേഷം പരിപാടി ആരംഭിച്ചത്. ഹാളിനു പുറത്താണ് എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചിരുന്നത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.

SUMMARY: Governor Rajendra Arlekar response to Bharatmata image controversy.

WEB DESK

Recent Posts

തേയില വെട്ടുന്നതിനിടെ യന്ത്രത്തിന്റെ ബ്ലെയ്ഡ് ദേഹത്ത് തുളച്ചു കയറി, തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തൊടുപുഴ: തേയില വെട്ടുന്ന പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് മുറിഞ്ഞ് ദേഹത്ത് പതിച്ച് പരുക്കേറ്റ തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല…

23 minutes ago

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മരിച്ചു

ബോഗോട്ട: തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന കൊളംബിയൻ പ്രസിഡന്‍റ് സ്ഥാനാര്‍ഥി മിഗുവൽ ഉറിബെ മരിച്ചു. ജൂണിൽ ബൊഗോട്ടയിൽ ഒരു പൊതു…

43 minutes ago

വോട്ടർപട്ടികയിലെ ക്രമക്കേട്; പ്രതിപക്ഷ മാർച്ചിൽ എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: വോട്ട്‌ കൊള്ളക്കെതിരെ രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധ മാർച്ച്.തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം…

52 minutes ago

വോട്ടര്‍പട്ടിക ക്രമക്കേടില്‍ പാർട്ടിയെ വെട്ടിലാക്കിയ പരാമർശം: കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു

ബെംഗളൂരു: ക്രമക്കേട് കണ്ടെത്തിയ വോട്ടർ പട്ടിക തയാറാക്കിയത് കോൺഗ്രസിന്റെ ഭരണകാലത്തെന്ന് പരാമർശം നടത്തിയ കർണാടക സഹകരണ വകുപ്പ് മന്ത്രി കെഎൻ…

1 hour ago

പ്രിയങ്ക ഗാന്ധിയെ കാണാനില്ല; ജില്ലാ പോലീസ് മേധാവിക്ക് ബിജെപി പരാതി നല്‍കി

വയനാട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസില്‍ പരാതി. ബിജെപി പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് വയനാട്…

2 hours ago

ഓടികൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച്‌ വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പൂച്ചക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച്‌ വീണ് വയോധിക മരിച്ചു. പൂവത്തൂര്‍ സ്വദേശി നളിനി ആണ്…

2 hours ago