ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ച് ഗവർണർ താവർചന്ദ് ഗെലോട്ട്. ബില്ലിൽ നേരിട്ടുള്ള തീരുമാനം ഇപ്പോൾ എടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.
കർണാടക പൊതുഭരണത്തിലെ സുതാര്യത (ഭേദഗതി) ബിൽ കഴിഞ്ഞ മാസമാണ് നിയമസഭ പാസാക്കിയത്. ഒരു കോടി രൂപ വരെ വിലയുള്ള നിർമ്മാണ പ്രവൃത്തി കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്നില്ല. മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണ നടപടി സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനമുന്നയിച്ചിരുന്നു.
TAGS: KARNATAKA | RESERVATION
SUMMARY: Governor Sents Muslim reservation bill to president
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…