മുസ്ലീം കരാറുകാർക്ക് സംവരണം; ബിൽ രാഷ്‌ട്രപതിക്ക് അയച്ച് കർണാടക ഗവർണർ

ബെംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ച് ഗവർണർ താവർചന്ദ് ഗെലോട്ട്. ബില്ലിൽ നേരിട്ടുള്ള തീരുമാനം ഇപ്പോൾ എടുക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ​ഗവർണർ പറഞ്ഞു.

കർണാടക പൊതുഭരണത്തിലെ സുതാര്യത (ഭേദഗതി) ബിൽ കഴിഞ്ഞ മാസമാണ് നിയമസഭ പാസാക്കിയത്. ഒരു കോടി രൂപ വരെ വിലയുള്ള നിർമ്മാണ പ്രവൃത്തി കരാറുകളിൽ മുസ്ലീങ്ങൾക്ക് 4 ശതമാനം സംവരണം നൽകാൻ ബിൽ നിർദ്ദേശിക്കുന്നുണ്ട്. നിലവിൽ രാജ്യത്തെ ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്നില്ല. മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയല്ല, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയാണ് സംവരണ നടപടി സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി മുൻപ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനമുന്നയിച്ചിരുന്നു.

TAGS: KARNATAKA | RESERVATION
SUMMARY: Governor Sents Muslim reservation bill to president

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമയം നിർണായകം, റോഡിൽ കുരുക്ക്!; 37 മിനിറ്റിൽ വൃക്ക ആശുപത്രിയിലെത്തിച്ച് നമ്മ മെട്രോ

ബെംഗളൂരു: അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക സമയബന്ധിതമായി ആശുപത്രിയിലെത്തിക്കാൻ സഹായിച്ച് ബെംഗളൂരുവിലെ നമ്മ...

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം...

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി കെ. മുരളീധരൻ (77) ബെംഗളൂരുവിൽ അന്തരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു  

ബെംഗളൂരു: ആലപ്പുഴ ചെങ്ങന്നൂർ മാന്നാർ സ്വദേശി പി.ബി. വിജയകുമാർ (70) ബെംഗളൂരുവിൽ...

നാളെ മുതല്‍ വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന്...

ധർമസ്ഥല വിദ്യാർഥിനിയുടെ കൊലപാതകം; ചേതൻ സിംഗ് റാത്തോഡിനെ പുതിയ എസ്‌ഐടി തലവനായി നിയമിച്ചു

ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയ്ക്ക് സമീപം 17 വയസ്സുകാരിയായ വിദ്യാർഥിനി സൗജന്യ ക്രൂരമായി...

ആൻഡമാൻ കടലിൽ ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ പത്തനംതിട്ട, കോട്ടയം,...

ഹോർമുസിൽ 27 ഇന്ത്യക്കാരുമായി പോയ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ലിംപറ്റ് മൈൻ ആക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിനു നേരെ ആക്രമണം....

Related Articles

Popular Categories