തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തിരുവനന്തപുരത്തെ അച്യുതാനന്ദന്റെ വീട്ടില്‍ എത്തിയായിരുന്നു സന്ദർശനം. ഗവര്‍ണര്‍ 20 മിനിറ്റോളം വി എസിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചു.
കോളജ് പഠനകാലം മുതല്‍ താന്‍ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കേട്ടിട്ടുണ്ട്. മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഗവര്‍ണറായി എത്തിയപ്പോള്‍ മുതല്‍ വിഎസിനെ നിര്‍ബന്ധമായും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞു.
ഭാഗ്യവശാല്‍ വിഎസിനെയും കുടുംബത്തേയും കാണാനും സംസാരിക്കാനും സാധിച്ചു. അനാരോഗ്യം മൂലം വിശ്രമിക്കുന്ന അദ്ദേഹവുമായി ആശയവിനിമയം നടത്താനായി. വിഎസ് ആരോഗ്യവാനായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് ആര്‍ലേക്കര്‍ പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
TAGS : LATEST NEWS
SUMMARY : Governor visits VS Achuthanandan
പാലക്കാട്: പാലക്കാട് മണ്ണാർക്കാടും കുമരംപുത്തൂരും കണ്ടൈമെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു. കുമരംപുത്തൂർ എട്ട്, ഒമ്പത്, 10, 11, 12, 13, 14…
ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിലുണ്ടായ കാറപടകത്തിൽ 4 പേർ മരിച്ചു. മാണ്ഡ്യ, കെആർ പേട്ട് സ്വദേശികളായ തമന്ന ഗൗഡ(27), മുത്തുരാജ്(55),…
ബെംഗളൂരു: ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനു 449 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്.…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര‍്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്‌എച്ച്‌ഒ…
ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21…
കൊച്ചി: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ…