ബെംഗളൂരു: നമ്മ മെട്രോ നഗരത്തിന്റെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പോകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ബിഎംആർസി. അടുത്ത മാസങ്ങൾക്കുള്ളിൽ 21 ട്രെയിനുകൾ കൂടി പർപ്പിൾ, ഗ്രീൻ ലൈനുകളിലേക്ക് എത്തുന്നത് കൂടി കണക്കിലെടുത്താണിത്.
നിലവിൽ ഗ്രീൻ ലൈനിൽ പീനിയയിലും പർപ്പിൾ ലൈനിൽ കാടുഗോഡി, ബയ്യപ്പനഹള്ളി എന്നിവിടങ്ങളിലാണ് മെട്രോ ഡിപ്പോകളുള്ളത്. ഒപ്പം അടുത്ത മാസം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന യെലോ ലൈനിലെ ഹെബ്ബഗോഡിയിലും ഡിപ്പോ നിർമിച്ചിട്ടുണ്ട്.
സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പീനിയ ഡിപ്പോയിൽ 1.94 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. പുതിയ പ്ലാറ്റ്ഫോമുകൾ നിർമിക്കുകയും അറ്റക്കുറ്റപ്പണിക്കായുള്ള സൗകര്യങ്ങൾ വിപുലീകരിക്കുകയും ചെയ്യും. ബയ്യപ്പനഹള്ളി ഡിപ്പോയിൽ 249.19 കോടി രൂപ മുടക്കി പുതുക്കി പണിയുന്നത് അവസാന ഘട്ടത്തിലാണ്. നിർമാണം പൂരോഗമിക്കുന്ന വിമാനത്താവള, ഔട്ടർറിങ് റോഡ് പാതകൾക്കു കൂടി ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണിത്. അതിനിടെ ഷെട്ടിഗെരെ, കൊത്തന്നൂർ, അഞ്ജനാപുര, ചല്ലഘട്ടെ എന്നിവിടങ്ങളിലും ഡിപ്പോ നിർമിക്കാൻ ബിഎംആർസി തീരുമാനിച്ചിട്ടുണ്ട്.
SUMMARY: BMRCL to upgrade depots to support expanding Metro network in Bengaluru.
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…