കണ്ണൂർ: സൗമ്യ കൊലകേസിലെ പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ തയ്യാറെടുപ്പുകൾ. 20 ദിവസത്തോളം നീണ്ട ആസൂത്രണത്തിനൊടുവിലാണ് ജയിലിൽനിന്നും ചാടിയത്. ശരീരഭാരം കുറയ്ക്കുകയും ജയിൽ അഴി മുറിക്കാനും മതിൽ ചാടാനുമുള്ള ഉപകരണങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്.
ഉപ്പ് വെച്ച് സെല്ലിലെ കമ്പികൾ തുരുമ്പിപ്പിച്ചു. ജയിലിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തുനിന്നും ഹാക്‌സോ ബ്ലേഡ് സംഘടിപ്പിച്ചു. സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. വെള്ളം നിറയ്ക്കുന്ന വീപ്പ അടുക്കിവെച്ചാണ് മതിലിന് പുറത്തേക്ക് ചാടിയത്. ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ച് അതുപയോഗിച്ചാണ് മതിലിന് പുറത്തുചാടിയത്.
മതിലിന് മുകളിലുള്ള ഫെൻസിങിൽ വൈദ്യുതി ഉണ്ടായിരുന്നില്ല എന്നാണ് സൂചന. വേലി മറികടക്കാൻ ശ്രമിച്ചാൽ വൈദ്യുതി ഷോക്ക് ഏൽക്കുന്ന തരത്തിലാണ് സജ്ജീകരണമുള്ളത്. എന്നാൽ, ഗോവിന്ദച്ചാമി മതിൽ ചാടുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നെങ്കിൽ ഷോക്കേറ്റേനേ.
രാവിലെ 6.30 കഴിഞ്ഞാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പോലീസിന് ലഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെ 4.15ഓെയാണ് പ്രതി ജയിൽ ചാടിയതെന്ന് പോലീസ് മനസിലാക്കി. തുടർന്ന് കണ്ണൂർ ടൗൺ അസിസ്റ്റന്റ് കമീഷണർ പ്രദീപൻ, എസ് എച്ച് ഒ ശ്രീജിത്ത്, എസ് ഐമാർ, ഡാൻസാഫ് ടീം അംഗങ്ങൾ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ വ്യാപക പരിശോധന നടത്തുകയായിരുന്നു. ജയിൽചാടിയ വിവരം ലഭിച്ച് മൂന്നര മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാനായി.
പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണ് പ്രതി പിടിയിലായതെന്ന് കണ്ണൂർ സിറ്റി പോലീസ് കമീഷണർ നിധിൻ രാജ്. പ്രതിയെ കണ്ടു എന്ന പറഞ്ഞ് ലഭിച്ച വിവരങ്ങൾ എല്ലാം പരിശോധിച്ചു. അതിന്റെ ഭാഗമായി തളാപ്പിൽ നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ ഒളിച്ചിരുന്ന ഗോവിന്ദച്ചാമിയെ കണ്ടെത്തിയത്. ഗോവിന്ദച്ചാമിയെ കണ്ടത്താൻ നിർണായക വിവരം നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഗോവിന്ദച്ചാമിയ്ക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമീഷണർ അറിയിച്ചു.
2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.
SUMMARY: Govindachamy made extensive preparations to escape from prison.
കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നല്‍കാനൊരുങ്ങി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ്…
മലപ്പുറം: അയണ്‍ ഗുളിക അധികമായി കഴിച്ചതിനെ തുടർന്നു മൂന്ന് വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം…
തിരുവനന്തപുരം: ട്രെയിനില്‍ നിയമവിദ്യാര്‍ത്ഥിയെ അതിക്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സതീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്നും…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി സന്ദേശ. ജൂലൈ 22ന് എയർപോർട്ട് അതോറിറ്റി ഓഫ്…
കോഴിക്കോട്: വന്ദേഭാരത് തീവണ്ടിയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരമുറപ്പാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു.…