LATEST NEWS

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 9210 രൂപയും പവന് 73680 രൂപയുമായി.

ഇന്നലെ പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കുറഞ്ഞിരുന്നു. 74,040 രൂപയായിരുന്നു ഇന്നലെ പവൻ വില. ബുധനാഴ്ചയാണ് സ്വർണം എക്കാലത്തെയും ഉയർന്നവിലയിൽ എത്തിയത്. 760 രൂപ വർധിച്ച് 75,040 രൂപയായിരുന്നു അന്നത്തെ പവൻ വില. ഗ്രാമിന്റെ വില 85 രൂപ വർധിച്ച് 9380 രൂപയുമായി. ഇതിൽ നിന്നാണ് രണ്ട് ദിവസവും വിലയിടിഞ്ഞത്.

ജനുവരി 22നാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. തുടർന്ന് ഫെബ്രുവരി 11ന് പവൻ വില 64,000 കടന്നിരുന്നു. മാർച്ച് 14ന് 65,000 കടന്ന വില ഏപ്രിൽ 12നാണ് ആദ്യമായി 70,000 കടന്നത്. ​തുടർന്ന് ഏപ്രിൽ 17ന് പവൻ വില 71,000ഉം ഏപ്രിൽ 22ന് വില 74,000ഉം കടന്നു.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്ക്ക് ​ഗ്രാമിന് 128 രൂപയും കിലോ​ഗ്രാമിന് 1,28,000 രൂപയുമാണ് വില.
SUMMARY: Gold prices fall again

NEWS DESK

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

5 hours ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

5 hours ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

6 hours ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

6 hours ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

6 hours ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

6 hours ago