ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ബി.എസ്.സി. നഴ്സിംഗ് കോളേജുകളിൽ 20 ശതമാനം സീറ്റുകൾ മാനേജ്മെന്റ് ക്വാട്ടയായി പരിഗണിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2024-25 അധ്യയന വർഷം മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലുണ്ടാകും. സ്വകാര്യ നഴ്‌സിംഗ് കോളേജുകളിലെ ബിഎസ്‌സി കോഴ്‌സുകളുടെ 80 ശതമാനം സീറ്റുകളും കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) സിഇടി കൗൺസിലിംഗിലൂടെയാണ് നിലവിൽ നടക്കുന്നത്. ഇക്കാരണത്താലാണ് ബാക്കി 20 ശതമാനം മാനേജ്‌മെൻ്റ് ക്വാട്ടയിലേക്ക് ഉൾപെടുത്തിയതെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
80 ശതമാനം സീറ്റുകളിൽ 20 ശതമാനം സീറ്റുകൾ സർക്കാർ ക്വോട്ട സീറ്റുകളായും 60 ശതമാനം സ്വകാര്യ ക്വാട്ട സീറ്റുകളായും കെഇഎ നിശ്ചയിച്ചിട്ടുണ്ട്. കർണാടക സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മാനേജ്‌മെൻ്റ് ഓഫ് നഴ്‌സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസസ്, കർണാടക സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്‌മെൻ്റ് അസോസിയേഷൻ ഓഫ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ്, നവ കല്യാണ കർണാടക നഴ്‌സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെൻ്റ് അസോസിയേഷൻ എന്നിവ സംസ്ഥാന സർക്കാരുമായി ഇത് സംബന്ധിച്ച് സമവായ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
TAGS: KARNATAKA | MEDICAL SEATS
SUMMARY: Karnataka government fixes 20% B.Sc nursing seats as management quota
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…