പാരിസ് ഒളിമ്പിക്സിൽ പുതിയ ചരിത്രം കുറിച്ച് ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ബാഡ്മിന്റൺ ഡബിൾസിൽ ഇരുവരും ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസിൽ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ജോഡികൾ ആണ് സാത്വിക്-ചിരാഗ് സഖ്യം.
ഗ്രൂപ്പ് സിയിൽ നിന്നാണ് പുരുഷ ഡബിൾസിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പാരീസ് ഒളിമ്പിക്‌സിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീമിന്റെ ഇന്നത്തെ മത്സരം റദ്ദാക്കിയിരുന്നെങ്കിലും ഫ്രഞ്ച് ജോഡികളായ ലൂക്കാസ് കോർവി-റൊണൻ ലാബ്രാർ സഖ്യം ഇന്തോനേഷ്യൻ സഖ്യത്തോട് തോറ്റതോടെ ആണ് ഇന്ത്യയുടെ ഡബിൾസ് ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.
അതേസമയം വനിതാ ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യമായ അശ്വിനി പൊന്നപ്പയും ഡാനിഷ ക്രാസ്റ്റോയും പരാജയപ്പെട്ടു. ജാപ്പനീസ് സഖ്യത്തോട് 11-21, 12-21 എന്നാ സ്കോറിനാണ് ഇന്ത്യൻ താരങ്ങൾ തോറ്റത്. ചൊവ്വാഴ്ച നടക്കുന്ന ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയൻ സഖ്യം ആണ് ഇന്ത്യൻ താരങ്ങളുടെ എതിരാളികൾ.
TAGS: OLYMPICS | BADMINTON
SUMMARY: Paris Olympics, Badminton: Satwik-Chirag reach men’s doubles quarter-finals
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സ്ഫോടനമുണ്ടായ വനജ ഫയര്‍ വര്‍ക്‌സില്‍…
കൊല്‍ക്കത്ത: ഐപിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രാജസ്ഥാനെതിരെയുള്ള 156 റണ്‍സ് വിജയലക്ഷ്യം…
ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു, മൂന്നുപേരുടെ നില അതീവ ഗുരുതരം. ഇടുക്കി നാരകക്കാനത്താണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്.…
കൊച്ചി: കേരളത്തില്‍ പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും.ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. എറണാകുളം ജില്ലയിൽ ഞായർ…
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും…
കൊച്ചി: വോട്ടിനായി മഷിപുരട്ടിയ വിരലിലെ തൊലി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയതായി പരാതി. എറണാകുളം പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പിൽ ടി…