ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിനും, മൂന്ന് മാസം പ്രായമുള്ള മറ്റൊരു കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയത്. പ്രായമായവരെയും കുട്ടികളെയും ബാധിക്കുവാൻ സാധ്യത കൂടുതലുള്ള എച്ച്എംപിവി വൈറസ് ബാധയ്ക്ക് പനി, ജലദോഷം എന്നിവയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഉണ്ടാകുക. ഇക്കാരണത്താൽ തന്നെ മുൻകൂർ നടപടികൾ സ്വീകരിക്കെണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തൂവാലയോ ടിഷ്യു ഉപയോഗിച്ച് വായും മൂക്കും മൂടുക, സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, പനി, ചുമ, തുമ്മൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ വീട്ടിൽ തന്നെ തുടരുക,
വീട്ടിനുള്ളിൽ ക്രമീകരണങ്ങളിൽ മതിയായ വെൻ്റിലേഷൻ ഉറപ്പാക്കുക, ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നിവ നിർബന്ധമാക്കണമെന്ന് വകുപ്പ് നിർദേശിച്ചു. ടിഷ്യൂ പേപ്പറോ തൂവാലയോ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുക, രോഗബാധിതരുമായി അടുത്തിടപഴകുകയോ വ്യക്തിഗത വസ്തുക്കൾ പങ്കിടുകയോ ചെയ്യുന്നത് ഒഴിവാക്കുക, കണ്ണുകൾ, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, ഡോക്ടറെ സമീപിക്കാതെ സ്വയം മരുന്ന് കഴിക്കരുത് എന്നിവയും നിർദേശിച്ചിട്ടുണ്ട്.
TAGS: KARNATAKA | HMP VIRUS
SUMMARY: Govt announces preventive measures against Hmp virus
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…