ന്യൂഡല്‍ഹി: ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഐഎസ്‌ആര്‍ഒയുടെ മൂന്നാം വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഐഎസ്‌ആര്‍ഒയുടെ പുതുതലമുറ വിക്ഷേപണ വാഹനങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള വിക്ഷേപണത്തറയാകും സജ്ജമാക്കുക. ഇന്ത്യയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഏറെ സഹായകമാകും.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് അടക്കം നിരവധി പദ്ധതികളാണ് ഐഎസ്‌ആര്‍ഒ പുതുതായി വിഭാവനം ചെയ്‌തിട്ടുള്ളത്. പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള സെമി ക്രയോജനിക് ദൗത്യങ്ങള്‍ക്കും ഇതുപയോഗിക്കാനാകും. പരമാവധി വാണിജ്യ പങ്കാളിത്തത്തോടെ പൂര്‍ണമായും ഐഎസ്‌ആര്‍ഒയുടെ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും വിധമുള്ള വിക്ഷേപണത്തറ എത്രയും വേഗത്തില്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള വിക്ഷേപണ സമുച്ചയത്തിന്‍റെ സൗകര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തും.
നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 3984.86 കോടി രൂപയുടെ ചെലവാണ് വിക്ഷേപണത്തറയ്ക്കും അനുബന്ധ സൗകര്യങ്ങളൊരുക്കാനുമായി പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പരിസ്ഥിതിക്ക് ഇതൊരു മുതല്‍ക്കൂട്ടാകും. ബഹിരാകാശ വിക്ഷേപണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഇത് സഹായകമാകും. മനുഷ്യ ബഹിരാകാശ ദൗത്യം മറ്റ് ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയ്ക്കും ഇത് സഹായകമാകും.
TAGS: NATIONAL | ISRO
SUMMARY: Centre approves third launchpad for ISRO
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…