Categories: KARNATAKATOP NEWS

ബിജെപി ഭരണകാലത്തെ അഴിമതികൾ അന്വേഷിക്കാൻ മന്ത്രിതല സമിതി

ബെംഗളൂരു: ബിജെപി ഭരണത്തിലെ അഴിമതികൾ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിക്ക് രൂപീകരിച്ചു. മുൻ ബിജെപി ഭരണത്തിലെ അഴിമതികൾ എങ്ങനെ അന്വേഷിക്കണമെന്നും അവയിലേതെങ്കിലും അന്വേഷണത്തിലാണെങ്കിൽ നടപടികള്‍ വേഗത്തിലാക്കാനുമാണ് മന്ത്രിമാരുടെ അഞ്ചംഗ സമിതിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിലുള്ള സമിതിയിൽ നിയമമന്ത്രി എച്ച്‌.കെ പാട്ടീൽ, റവന്യൂ മന്ത്രി കൃഷ്ണ ബൈരേ ഗൗഡ, ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ് എന്നിവരും ഉൾപ്പെടുന്നു. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ബിജെപി കാലത്തെ 21 അഴിമതികളെക്കുറിച്ച് താന്‍ തന്നെ പരാമര്‍ശിച്ചിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം ബിജെപിക്കെതിരായ പ്രതികാര നടപടിയായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്റ് അഴിമതി, സർക്കാർ ടെൻഡറുകളുമായി ബന്ധപ്പെട്ടുള്ളത്, ബിറ്റ്‌കോയിൻ അഴിമതി എന്നിവയിൽ മാത്രമാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം കോവിഡ് 19 സമയത്തെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. ഇത് മന്ത്രിസഭ പരിഗണിക്കും. അഴിമതികൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

TAGS: KARNATAKA, SIDDARAMIAH
SUMMARY: Govt forms ministerial team to investigate scams during BJP govt

 

Savre Digital

Recent Posts

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…

7 hours ago

കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇ​ടു​ക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…

8 hours ago

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…

8 hours ago

ഡല്‍ഹി സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ലായി. റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്),…

8 hours ago

കലബുറഗിയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…

9 hours ago

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

10 hours ago